Wednesday September 19th, 2018 - 2:40:pm
topbanner
Breaking News

സ്വന്തം ആഗ്രഹത്തിനൊത്ത് അടക്കി ഭരിക്കാവുന്ന സ്വത്തോ വസ്തുവോ അല്ല ഭാര്യ ; സുപ്രീം കോടതി

suji
സ്വന്തം ആഗ്രഹത്തിനൊത്ത് അടക്കി ഭരിക്കാവുന്ന സ്വത്തോ വസ്തുവോ അല്ല ഭാര്യ ; സുപ്രീം കോടതി

ഭര്‍ത്താവിന്റെ ക്രൂരതകള്‍ക്കെതിരെ ഭാര്യ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവേ നിര്‍ണ്ണായക പരാമര്‍ശം നടത്തി കോടതി.

സ്വന്തം ആഗ്രഹത്തിന് അനുസരിച്ച് ഭര്‍ത്താവിന് അടക്കി ഭരിക്കാവുന്ന ഒരു വസ്തുവോ സ്വത്തോ അല്ല ഭാര്യ. ഭാര്യയോടൊപ്പം ജീവിക്കണമെന്ന് ഭര്‍ത്താവ് ആഗ്രഹം പറഞ്ഞപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ താല്‍പര്യമില്ലെന്ന് ഭാര്യ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ഭാര്യയെ നിര്‍ബന്ധിച്ച് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ അയക്കനാകില്ലെന്ന് കോടതി പറഞ്ഞത്.

ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ഭര്യയ്‌ക്കൊപ്പം കഴിയണമെന്ന ആഗ്രഹത്തെ പുനപരിശോധിക്കണമെന്ന് ഭര്‍ത്താവിനോട് കോടതി ആവശ്യപ്പെട്ടു. ഇയാള്‍ ഭാര്യയെ തന്റെ സ്വത്തായിട്ടാണ് കാണുന്നത്. അവര്‍ ഒരു വസ്തുവല്ലെന്നും കോടതി പറഞ്ഞു. കേസിന്റെ വാദം കേള്‍ക്കല്‍ ആഗസ്ത് എട്ടിലേക്ക് മാറ്റി .

Read more topics: wife ,husband, court
English summary
wife not an object you cant force her to stay with you says court
topbanner

More News from this section

Subscribe by Email