Tuesday May 22nd, 2018 - 9:19:pm
topbanner

മൊബൈലില്‍ സംസാരിച്ചതിന്റെ പേരിലെ തര്‍ക്കം ; ഭാര്യ ഭര്‍ത്താവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

suji
മൊബൈലില്‍ സംസാരിച്ചതിന്റെ പേരിലെ തര്‍ക്കം ; ഭാര്യ ഭര്‍ത്താവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു

മൊബൈല്‍ ഫോണില്‍ സംസാരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം ദമ്പതികളെ ദുരന്തത്തിലേക്കെത്തിച്ചു. ഭര്‍ത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. യുപിയിലെ ബാലരാംപുര്‍ ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവാവ് ഒരാഴ്ചയ്ക്കു ശേഷം ചികിത്സയിലിരിക്കേ മരണത്തിന് കീഴടങ്ങി.നാന്‍കെ (35) എന്ന യുവാവാണ് മരിച്ചത്. 

ഭാര്യ പൂജ മൊബൈല്‍ ഫോണില്‍ സംസാരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് നാന്‍കെ പറഞ്ഞതോടെ ദേഷ്യത്തിലായ ഭാര്യ ഭര്‍ത്താവിനെ വകവരുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന നാന്‍കെയുടെ ശരീരത്തില്‍ മണ്ണെണ്ണ തളിച്ച ശേഷം തീകൊളുത്തുകയായിരുന്നു. നാന്‍കെയുടെ നിലവിളികേട്ടെത്തിയ ബന്ധുക്കള്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങി. സംഭവത്തില്‍ പൂജയെ പോലീസ് അറസ്റ്റ് ചെയ്തു.

 

Read more topics: wife, husband, mobile
English summary
wife killed husband who questioned about mobile use

More News from this section

Subscribe by Email