യുവതിയെ വെട്ടിനുറുക്കി കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിനേയും സഹോദരങ്ങളേയും പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ സരിത വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് ഏഴു കഷ്ണങ്ങളാക്കി മുറിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
ജൂണ്‍ 21 നാണ് മൃതദേഹം പെട്ടിയിലാക്കിയ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പോലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനിയുടെ പെട്ടിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുഎഇയില്‍ നിന്ന് ജാവേദ് അക്തര്‍ എന്നയാള്‍ക്ക് വന്ന പെട്ടിയാണിതെന്നായിരുന്നു കമ്പനി അറിയിച്ചത്. ഈ വിവരത്തെ തുടര്‍ന്ന് ജാവേദിനെ സമീപിക്കുകയായിരുന്നു. ഈ പെട്ടി ഷഹിന്‍ ബാഗിലെ തന്റെ ഫ്ളാറ്റില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും അത് സാജിദ് എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമാണ് അദ്ദേഹം പോലീസിനോട് പറഞ്ഞത്.
തുടര്‍ന്ന് പോലീസ് ഈ ഫ്ളാറ്റിലെത്തിയെങ്കിലും പൂട്ടിയ നിലയിലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സാജിദിനെ ജാമിയ നഗറില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒപ്പം രണ്ട് സഹോദരങ്ങളേയും അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
സാജിദിന്റെ ഭാര്യയായ ജൂഹിയാണ് കൊല്ലപ്പെട്ടത്. സാജിദിന് മറ്റൊരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധത്തെ ജൂഹി എതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബിഹാര്‍ ചാപ്ര സ്വദേശികളാണ് സാജിദും ജൂഹിയും . 2011ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട് പെണ്മക്കളാണ് ഉള്ളത് .