Monday September 24th, 2018 - 5:40:am
topbanner

വിവാഹേതര ബന്ധം ; പുരുഷനെ മാത്രം ശിക്ഷിക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമെന്ന് സുപ്രീം കോടതി

suji
വിവാഹേതര ബന്ധം ; പുരുഷനെ മാത്രം ശിക്ഷിക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമെന്ന് സുപ്രീം കോടതി

വിവാഹേതര ബന്ധങ്ങളില്‍ പുരുഷനെ മാത്രം കുറ്റക്കാരനായി കണ്ട് ശിക്ഷിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സമത്വത്തിനുള്ള അവകാശ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നിരീക്ഷിച്ചു.

വിവാഹേതര ബന്ധങ്ങളില്‍ സ്ത്രീയെയും കുറ്റക്കാരിയായി മാറ്റണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലുള്ള വാദം കേള്‍ക്കുന്നതിനിടയൊണ് സുപ്രധാന നിരീക്ഷണം. പുരുഷനെ കുറ്റവാളിയും സ്ത്രീയെ ഇരയുമായി കാണുന്നതില്‍ യുക്തിയില്ല. ദാമ്പത്യം നിലനിര്‍ത്താന്‍ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരവാദിത്തമുണ്ട്. സ്ത്രീ പുരുഷന്റെ സ്വത്താണോയെന്നും കോടതി ചോദിച്ചു.

എല്ലാ പൗരന്‍മാര്‍ക്കും സമത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന് എതിരാണു പുരുഷനെ മാത്രം കുറ്റവാളിയായിക്കാണുന്ന രീതിയെന്നു കോടതി ചൂണ്ടിക്കാട്ടി. തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നതിന്റെ പേരില്‍ വിവാഹേതര ബന്ധത്തെ കുറ്റകൃത്യമായി പരിഗണിക്കാതിരിക്കുകയാണെങ്കില്‍ സ്ത്രീയേയും പുരുഷനേയും ശിക്ഷിക്കാനാവില്ല. എന്നാല്‍ വിവഹ ബന്ധം വേര്‍പെടുത്തുന്നതിനും മറ്റു സിവില്‍ നടപടികള്‍ക്കും വ്യഭിചാരം ഒരു കാരണമായി പരിഗണിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

വിവാഹേതര ബന്ധം കുറ്റകൃത്യമാക്കുന്ന വകുപ്പ് എടുത്തുകളഞ്ഞാല്‍ അത് വിവാഹം എന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ കാര്യമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. വിവാഹത്തിന്റെ പരിശുദ്ധ നിലനിര്‍ത്താനും അതിനെ സംരക്ഷിക്കാനുമാണ് ഇത്തരമൊരു വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതെന്നും അത് ഇന്ത്യന്‍ സംസ്‌കാരത്തിനും അനിവാര്യമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു .

 

Read more topics: punish only man,woman,supreme court
English summary
why punish only man not woman asks supreme court
topbanner

More News from this section

Subscribe by Email