Thursday September 20th, 2018 - 4:53:pm
topbanner
Breaking News

ദേശീയ പതാക ഉയര്‍ത്തുന്ന മുഖ്യമന്ത്രിമാര്‍ കരുണാനിധിയോട് നന്ദി പറയണം; ഒരൊറ്റ കത്തില്‍ മാറിയ പ്രോട്ടോക്കോള്‍

suji
ദേശീയ പതാക ഉയര്‍ത്തുന്ന മുഖ്യമന്ത്രിമാര്‍ കരുണാനിധിയോട് നന്ദി പറയണം; ഒരൊറ്റ കത്തില്‍ മാറിയ പ്രോട്ടോക്കോള്‍

ദില്ലി: റിപബ്ലിക് ദിനത്തിലും, സ്വാതന്ത്ര്യ ദിനത്തിലും ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ദേശീയ പതാക ഉയര്‍ത്തുന്ന ഒരു ചടങ്ങുണ്ട്. അത് സാധാരണ കാര്യമല്ലേ എന്ന് വിസ്മയിക്കാന്‍ വരട്ടെ, കാരണം 1973 വരെ ആ അവകാശം സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് മാത്രമാണ് ഉണ്ടായിരുന്നത്.

ഇന്നലെ അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധിയാണ് മുഖ്യമന്ത്രിമാര്‍ക്കുള്ള ആ അവകാശം നേടിക്കൊടുക്കാന്‍ മുന്നില്‍ നിന്നത്. സംസ്ഥാനങ്ങളിലെ കേന്ദ്ര പ്രതിനിധിയായിരുന്ന ഗവര്‍ണര്‍മാര്‍ പതാക ഉയര്‍ത്തുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചാണ് കരുണാനിധി രംഗത്തിറങ്ങിയത്.

1974ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ഇത് ചൂണ്ടിക്കാണിച്ച് അദ്ദേഹം കത്തയച്ചു. പ്രോട്ടോക്കോള്‍ മാറ്റി സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മുഖ്യമന്ത്രിക്ക് പതാക ഉയര്‍ത്താന്‍ അനുമതി നല്‍കണമെന്ന് കരുണാനിധി ആവശ്യപ്പെട്ടു. പ്രത്യേക ദ്രാവിഡ രാജ്യം ആവശ്യപ്പെട്ട ഡിഎംകെയും, കരുണാനിധിയുടെയും നിലപാട് മാറ്റം കൂടിയായിരുന്നു ഇത്.

ഇന്ദിര കരുണാനിധിയുടെ ആവശ്യം അംഗീകരിച്ചു. ഇതോടെ 1974 ആഗസ്റ്റ് 15ന് ചെന്നൈ ഫോര്‍ട്ട് സെന്റ് ജോര്‍ജ്ജില്‍ ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തുന്ന ആദ്യ തമിഴ്‌നാട് മുഖ്യമന്ത്രിയായി കരുണാനിധി മാറി.

 

English summary
why all cms must thank karunanidhi for right to hoist national flag
topbanner

More News from this section

Subscribe by Email