Tuesday November 20th, 2018 - 5:40:pm
topbanner

വാട്‌സ്ആപ്പിലും വക്കീല്‍നോട്ടീസ് അയക്കാമെന്ന് മുംബൈ ഹൈക്കോടതി

rajani v
വാട്‌സ്ആപ്പിലും വക്കീല്‍നോട്ടീസ് അയക്കാമെന്ന് മുംബൈ ഹൈക്കോടതി

മുംബൈ: വാട്‌സ്ആപ്പില്‍ അയക്കുന്ന വക്കീല്‍ നോട്ടീസുകള്‍ക്ക് നിയമ സാധുത ഉണ്ടെന്ന് മുംബൈ ഹൈക്കോടതി. വാട്‌സ്ആപ്പിലൂടെ ലഭിക്കുന്ന നോട്ടീസ് നേരിട്ട് ലഭിക്കുന്ന നോട്ടീസിന് സമാനമായി കണക്കാക്കാം എന്ന് കോടതി പറഞ്ഞു.

വാട്‌സ്ആപ്പില്‍ അയച്ച സന്ദേശം തുറന്ന് വായിച്ചു കഴിഞ്ഞാല്‍ സന്ദേശം അയച്ച ആള്‍ക്ക് ലഭിക്കുന്ന ബ്ലൂ ടിക്ക് ഇതിന് നിര്‍ബധമാണെന്നും കോടതി നിരീക്ഷിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹര്‍ജ്ജി പരിഗണിക്കവെയാണ് കോടതി സുപ്രധാന പരാമര്‍ശം നടത്തിയത്.

മുംബൈ നിവാസിയായ രോഹിത് ജാധവ് എന്നയാള്‍ക്ക് എസ് ബി ഐ കാര്‍ഡ് വിഭാഗം അയച്ച സന്ദേശം സ്വീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സ്റ്റേറ്റ് ബാന്റ് കോടതിയില്‍ ഹര്‍ജ്ജി നല്‍കിയത്. ജൂണ്‍ എട്ടിന് ഇയാള്‍ക്ക് വാട്ട്‌സ്ആപ്പിലൂടെ പി ഡി എഫ് ഫയലായി ലീഗല്‍ നോട്ടീസ് അയച്ചിരുന്നു.

ഇതിനു തെളിവായി ബ്ലൂ ടിക്കോടു കൂടിയ വാട്‌സ്ആപ്പ് സന്ദേശവും. എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് പണം അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഒരു ലക്ഷം രൂപ ജാധവ് നല്‍കാനുണ്ട്.

 

Read more topics: whatsapp, notice, court
English summary
whatsapp notice court
topbanner

More News from this section

Subscribe by Email