Sunday September 23rd, 2018 - 9:58:pm
topbanner

പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് വാട്‌സാപ്പിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

akhila
 പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് വാട്‌സാപ്പിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: നിരുത്തരവാദപരവും പ്രകോപനകരവുമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് വാട്‌സാപ്പിന് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം.

ഇത്തരം സന്ദേശങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് അടുത്തിടെയുണ്ടായ ആള്‍ക്കൂട്ടക്കൊലകള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വാട്‌സാപ്പ്. ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് വാട്‌സാപ്പിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അസം, മഹാരാഷ്ട്ര, കര്‍ണാടക, ത്രിപുര, ബംഗാള്‍ സംസ്ഥാനങ്ങളില്‍ വാട്‌സാപ്പ് സന്ദേശങ്ങളെത്തുടര്‍ന്നുണ്ടായ കൊലകള്‍ ദൗര്‍ഭാഗ്യകരമാണ്. ഇത്തരം പ്രകോപനപരമായ സന്ദേശങ്ങള്‍ തുടര്‍ച്ചയായി പ്രചരിക്കുന്നത് ആശങ്കാവഹമാണെന്നും കുറിപ്പില്‍ പറയുന്നു.

ഇവ പ്രചരിക്കുന്നത് ഉചിതമായ സാങ്കേതികവിദ്യ ഉപയോഗിച്ച് തടയണമെന്നും പ്രചാരകര്‍ക്കെതിരേ വേണ്ടിവന്നാല്‍ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രാലയം പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന വ്യാജപ്രചാരണമുണ്ടായതിനെ ത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ അടുത്തിടെ ആള്‍ക്കൂട്ടം അഞ്ചുപേരെയാണ് തല്ലിക്കൊന്നത്.

Read more topics: whatsapp, india
English summary
whatsapp messages control
topbanner

More News from this section

Subscribe by Email