മംഗളുരു: ഹോട്ടലില്‍ നിന്നും റംസാന് നോമ്പുതുറ നടത്തുന്ന യുവതികളെ ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ബണ്ട്വാള്‍ സ്വദേശി അബ്ദുള്‍ സത്താര്‍, കുപ്പെപ്പ സ്വദേശി സാദിഖ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.
റംസാന് മാസം ആരംഭിച്ച മേയ് 17-നാണ് വാട്സാപ്പുവഴി ഇരുവരും ഭീഷണി പോസ്റ്റു ചെയ്തതെന്ന് മംഗളുരു സിറ്റി പോലീസ് കമ്മീഷണര്‍ വിപുല്‍ കുമാര്‍ പറഞ്ഞു. ഇതു വ്യാപകമായി പ്രചരിച്ചതോടെ മംഗളുരു സൗത്ത് പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസെടുത്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. റംസാന്റെ പേരില്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചു.