Wednesday September 19th, 2018 - 9:30:am
topbanner
Breaking News

 തമിഴ്‌നാട്ടില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മെഗാസ്റ്റാര്‍ രജനികാന്തിന് എത്ര സീറ്റ് കിട്ടും

suji
 തമിഴ്‌നാട്ടില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ മെഗാസ്റ്റാര്‍ രജനികാന്തിന് എത്ര സീറ്റ് കിട്ടും

 

തമിഴ്‌നാട് രാഷ്ട്രീയം ഇപ്പോള്‍ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. സ്ഥിരം രാഷ്ട്രീയക്കാര്‍ക്ക് പുറമെ മെഗാസ്റ്റാറും, സൂപ്പര്‍സ്റ്റാറുമൊക്കെ ഭരണം പിടിക്കാന്‍ ഇറങ്ങിയതോടെ എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. 2021ല്‍ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പ് ഇപ്പോള്‍ അരങ്ങേറിയാല്‍ എന്താകും അവസ്ഥ. ഇന്ത്യ ടുഡെ-കാര്‍വി ഇന്‍സൈറ്റ്‌സ് ഇക്കാര്യത്തില്‍ ഒരു സര്‍വ്വെ നടത്തി.

77 മണ്ഡലങ്ങളില്‍ നടത്തിയ സര്‍വ്വെ പ്രകാരം നിലവിലെ ഭരണപക്ഷമായ എഐഎഡിഎംകെ 68 സീറ്റുകളില്‍ ഒതുങ്ങും. അതേസമയം എതിരാളികളായ ഡിഎംകെ കോണ്‍ഗ്രസിനും, ലീഗിനും ഒപ്പം ചേര്‍ന്ന് 130 സീറ്റെങ്കിലും അടിച്ചെടുക്കുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. 2016 തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ 135 സീറ്റുകള്‍ നേടിയപ്പോള്‍ 40 ശതമാനം വോട്ട വിഹിതം നേടിയിരുന്നു.

മെഗാസ്റ്റാര്‍ രജനികാന്തിന്റെ പാര്‍ട്ടി 16 ശതമാനം വോട്ട് വിഹിതം നേടി 33 സീറ്റുകള്‍ നേടുമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. അതേസമയം രാഷ്ട്രീയത്തില്‍ ഇറങ്ങിയ കമല്‍ഹാസന്‍ പ്രത്യേകിച്ച് പ്രഭാവം കാണിക്കില്ലെന്നും പഠനം പറയുന്നു. ജയലളിത മരിച്ചതോടെ രാഷ്ട്രീയത്തില്‍ വലിയ വിടവ് സംഭവിച്ചെന്ന് 65 ശതമാനം പേരും വിശ്വസിക്കുന്നു.

 

Read more topics: assembly election, tamil nadu
English summary
what if assembly election is held today
topbanner

More News from this section

Subscribe by Email