Saturday September 22nd, 2018 - 7:26:pm
topbanner

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങളെ കൂടെ നിര്‍ത്താന്‍ മോഡിക്കു സാധിച്ചിച്ചെന്ന് രാജ്‌നാഥ് സിങ്

Jikku Joseph
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങളെ കൂടെ നിര്‍ത്താന്‍ മോഡിക്കു സാധിച്ചിച്ചെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ലോക രാഷ്ട്രങ്ങളെ ഇന്ത്യയ്‌ക്കൊപ്പം അണിനിരത്താനും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്താനെ ഒറ്റപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദം ഒരു ആഗോള പ്രതിഭാസമാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങളെ നമുക്കൊപ്പം നിര്‍ത്താന്‍ പ്രധാനമന്ത്രി മോഡിക്കു സാധിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

മുന്‍പ് പാക്കിസ്താനെ കുറ്റപ്പെടുത്തി ആരും സംസാരിച്ചിരുന്നില്ല. ഇപ്പോള്‍ യുഎസ് പോലും പാക്കിസ്താനെതിരെ തിരിഞ്ഞതായി രാജ്‌നാഥ് ചൂണ്ടിക്കാട്ടി. ഭീകരവാദത്തെ നേരിടാന്‍ പാക്കിസ്താന്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന ആരോപണവും രാജ്‌നാഥ് ആവര്‍ത്തിച്ചു. യുഎന്‍ പോലും ഭീകരരുടെ പട്ടികയില്‍പ്പെടുത്തിയ ഹാഫിസ് സയീദിനെ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന നയമാണു പാക്കിസ്താന്റേതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
we want good relations, but pakistan does not want to improve, says rajnath singh
topbanner

More News from this section

Subscribe by Email