Wednesday September 26th, 2018 - 8:40:am
topbanner

സന്തോഷമായി നിങ്ങള്‍ ഒന്നായല്ലോ; പ്രതിപക്ഷ ഐക്യത്തിന്റെ ശില്‍പ്പികള്‍ ബിജെപിയെന്ന് ഗഡ്കരി

suji
സന്തോഷമായി നിങ്ങള്‍ ഒന്നായല്ലോ; പ്രതിപക്ഷ ഐക്യത്തിന്റെ ശില്‍പ്പികള്‍ ബിജെപിയെന്ന് ഗഡ്കരി

2019 തെരഞ്ഞെടുപ്പില്‍ ബിജെപിയെ എങ്ങിനെയെങ്കിലും താഴെയിറക്കി കേന്ദ്ര ഭരണം പിടിക്കണം. ശത്രുവിന്റെ ശത്രു മിത്രം എന്ന ലൈനില്‍ അരങ്ങേറുന്ന പ്രതിപക്ഷ ഐക്യം ഇത്രയൊക്കെ തന്നെയുള്ളൂവെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും അറിയുന്ന കാര്യം. ഒറ്റയ്ക്ക് നിന്നാല്‍ ബിജെപി വിജയിക്കും, അങ്ങിനെയെങ്കില്‍ ഒരുമിച്ച് നിന്ന് ഭരിക്കാം എന്ന നയത്തിലേക്ക് പ്രതിപക്ഷത്തെ നയിച്ചതിന്റെ ക്രെഡിറ്റ് ബിജെപിക്ക് തന്നെ കൊടുക്കണ്ടേ!

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഈ സംശയം ഉന്നയിക്കുന്നത്. ഇന്ന് രാജ്യത്തെ പ്രതിപക്ഷം ഒന്നായി നില്‍ക്കുന്നതിന് പിന്നിലെ ശില്‍പ്പികള്‍ മോദിക്ക് കീഴിലുള്ള ബിജെപിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മോദി നയിക്കുന്ന ബിജെപിയെ തോല്‍പ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴിയൊന്നുമില്ലെന്ന് ഇതുവരെ തല്ലുകൂടിയ പാര്‍ട്ടികള്‍ മനസ്സിലാക്കുന്നു, ഗഡ്കരി പറയുന്നു.

രണ്ടാംവട്ടം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആഗ്രഹിക്കുന്ന എന്‍ഡിഎയ്ക്ക് ഈ പ്രതിപക്ഷ ഒരുമിക്കല്‍ അത്ര നല്ല വാര്‍ത്തയല്ല. പ്രാദേശിക തലങ്ങളില്‍ വിജയിച്ച് കയറുകയാണ് കോണ്‍ഗ്രസിന്റെയും, മറ്റ് പാര്‍ട്ടികളുടെയും തന്ത്രം. ദേശീയ പാര്‍ട്ടി പരിപാടി വെച്ച് വോട്ട് പിടിച്ചാല്‍ ബിജെപിയെയും നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും മറികടക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് നന്നായറിയാം.

 

English summary
we are the true architects of the united opposition says nitin gadkari
topbanner

More News from this section

Subscribe by Email