Tuesday December 11th, 2018 - 2:57:pm
topbanner

ഭരണഘടന മാറ്റിയെഴുതാന്‍ ഇവിടെ ഞങ്ങളുണ്ട്: കേന്ദ്രമന്ത്രി ആനന്ത്കുമാര്‍ ഹെഗ്‌ഡെ

Anju NC
ഭരണഘടന മാറ്റിയെഴുതാന്‍ ഇവിടെ ഞങ്ങളുണ്ട്: കേന്ദ്രമന്ത്രി ആനന്ത്കുമാര്‍ ഹെഗ്‌ഡെ

ബംഗളൂരു: പൗരന്മാര്‍ മതേതരാകരുത്, അവര്‍ തങ്ങളുടെ ജാതിയുടെയും മതത്തിന്റെയും പേരില്‍ തിരിച്ചറിയപ്പെടണമെന്നും അതിനനുസരിച്ച് ഭരണഘടന ഭേദഗതി ചെയ്യണമെന്നും കേന്ദ്ര തൊഴില്‍ സഹമന്ത്രി ആനന്ത്കുമാര്‍ ഹെഗ്‌ഡെ. കര്‍ണാടകയിലെ യെല്‍ബുര്‍ഗയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മതേതരര്‍ എന്നും പുരോഗമനവാദികളാണെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ സ്വന്തം മാതാപിതാക്കളുടെ രക്തം തിരിച്ചറിയാത്തവരാണ്. അത്തരം തിരിച്ചറിയലുകളിലൂടെയാണ് ഒരാള്‍ക്ക് ആത്മാഭിമാനം ഉണ്ടാകുന്നത്.' ഓരോരുത്തരും മുസ്ലീമായും ക്രിസ്ത്യാനിയായും ബ്രാഹ്മണനായും ലിങ്കായത് ആയും ഹിന്ദുവായും തിരിച്ചറിയുകയാണെങ്കില്‍ താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ മതനിരപേക്ഷകനാണ് എന്ന് പറയുന്നതിലാണ് തങ്ങള്‍ക്ക് പ്രശ്‌നമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ ഭരണഘടന ബി.ആര്‍ അംബേദ്കറുടെ ചിന്തകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഞാന്‍ ഭരണഘടനയെ ബഹുമാനിക്കുന്നു. എന്നാല്‍ വിവിധ ഘട്ടങ്ങളിലായി ഭരണഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഭാവിയില്‍ അത് മാറും. അത് മാറ്റാനാണ് ഞങ്ങള്‍ ഇവിയെയുള്ളതെന്നും ഹെഗ്‌ഡെ പറഞ്ഞു.

English summary
we are here to change the constitution: ananthkumar hegde
topbanner

More News from this section

Subscribe by Email