Wednesday September 26th, 2018 - 4:36:am
topbanner

സൗദി അറേബ്യയില്‍ നിന്നും വാട്‌സ്ആപ്പിലൂടെ വീണ്ടും മൊഴി ചൊല്ലല്‍

suji
സൗദി അറേബ്യയില്‍ നിന്നും വാട്‌സ്ആപ്പിലൂടെ വീണ്ടും മൊഴി ചൊല്ലല്‍

സൗദിയില്‍ നിന്നും ഭര്‍ത്താവ് വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലിയതായി പരാതി. ഇന്ത്യയില്‍ മുത്തലാഖിനെതിരെ ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ നീങ്ങുമ്പോഴാണ് പുതിയ റിപ്പോര്‍ട്ട്. സൗദിയില്‍ താമസിക്കുന്ന ആരിഫാണ് ഭാര്യയെ വാട്‌സ്ആപ്പിലൂടെ മൊഴി ചൊല്ലിയത്.

ഭാര്യയ്ക്കു അവഹിത ബന്ധമുണ്ടെന്ന് ആരോപിച്ചയായിരുന്നു നടപടി. 2009 ലായിരുന്നു ഇവരുടെ വിവാഹം. വാട്‌സ് ആപ്പില്‍ വോയ്‌സ് മെസേജ് മുഖേനയാണ് മൊഴി ചൊല്ലിയത്.

''പല തവണ ഭര്‍ത്താവ് എന്നെ മര്‍ദിച്ചിട്ടുണ്ട്. ഭര്‍ത്താവിനു പുറമെ ഭര്‍ത്താവിന്റെ മാതാപിതാക്കളും തന്നെ ഉപദ്രവിച്ചതായി യുവതി പറയുന്നു. താന്‍ ദരിദ്ര കുടുംബത്തില്‍ നിന്നു വന്ന വ്യക്തിയായതു കൊണ്ടാണ് അവര്‍ ഇങ്ങനെ പെരുമാറുന്നതെന്നും മൊഴി ചൊല്ലപ്പെട്ട യുവതി പറയുന്നു.                                                                                                    
കഴിഞ്ഞ മാസം 18 നാണ് ആരിഫ് തന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്ത് അയച്ചത്. സംഭവം യുവതി ഭര്‍തൃപിതാവ് യൂനുസിനെ വിളിച്ച് അറിയിച്ചു. അദ്ദേഹം മകനെ പിന്തുണച്ചാണ് സംസാരിച്ചത്. 30000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞതായി യുവതി വെളിപ്പെടുത്തുന്നു.

 

Read more topics: watsapp, talaq ,saudi
English summary
watsapp talaq again
topbanner

More News from this section

Subscribe by Email