Monday February 18th, 2019 - 10:15:pm
topbanner

വാട്‌സ്ആപ്പിന് അടിമയായ പെണ്‍കുട്ടിയെ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് വരന്‍ ഉപേക്ഷിച്ചു

suji
വാട്‌സ്ആപ്പിന് അടിമയായ പെണ്‍കുട്ടിയെ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് വരന്‍ ഉപേക്ഷിച്ചു

വധു അമിതമായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. യുപിയിലെ അംറോറ ജില്ലയിലാണ് സംഭവം. വിവാഹദിനത്തില്‍ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പാണ് വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയത്.

വരന്റെ ബന്ധുക്കളിലേക്ക് നമ്പറിലേക്ക് വിവാഹത്തിന് മുമ്പ് തന്നെ പെണ്‍കുട്ടി വാട്‌സ്ആപ്പില്‍ സന്ദേശം അയക്കുന്നുവെന്നാണ് വരന്റെ വീട്ടുകാരുടെ ആരോപണം. വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു വധുവും ബന്ധുക്കളും. സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് വധുവിന്റെ പിതാവ് വിളിച്ചപ്പോഴാണ് വരന്റെ വീട്ടുകാര്‍ കാരണം പറഞ്ഞത്. വാട്‌സ്ആപ്പ് ഉപയോഗം കൂടുതലായതിനാല്‍ പിന്മാറുന്നുവെന്ന് അറിയിക്കുകയായിരുന്നു.

സെപ്തംബര്‍ 5 നായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹ മുഹൂര്‍ത്തത്തിന് തൊടു മുമ്പാണ് കാരണം അറിയിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപണം നിഷേധിച്ചു. സ്ത്രീധനത്തെ ചൊല്ലിയുള്ള അതൃപ്തിയാണ് വിവാഹത്തില്‍ നിന്ന് വരന്റെ വീട്ടുകാര്‍ പിന്മാറിയതെന്ന് വധുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. 65 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്ന് കാണിച്ച് ഇവര്‍ പോലീസില്‍ പരാതിയു നല്‍കി .

Viral News

English summary
watsapp addiction man drop marriage last moment
topbanner

More News from this section

Subscribe by Email