Wednesday February 20th, 2019 - 2:51:am
topbanner

ഭീകരാക്രമണത്തിന് മറുപടി നല്‍കുമെന്ന് രാജ്‌നാഥ് സിങ്

NewsDesk
ഭീകരാക്രമണത്തിന് മറുപടി നല്‍കുമെന്ന് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് ഇന്ത്യ ശക്തമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയിലെ സുരക്ഷാ സംവിധാനങ്ങളില്‍ അഭിമാനമുണ്ടെന്നും ഭീകരത ഇന്ത്യ വച്ചുപൊറുപ്പിയ്ക്കില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

ഇന്ന് പുലര്‍ച്ചെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രങ്ങളില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം വന്നത്.

പാകിസ്ഥാനടക്കം എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിയ്ക്കുന്നത്. പാകിസ്ഥാന്‍ നമ്മുടെ അയല്‍രാജ്യമാണ്. നമുക്ക് സമാധാനം വേണം. എന്നാല്‍ ഭീകരാക്രമണത്തിന് ഉചിതമായ മറുപടിയുണ്ടാകും. ഇന്ത്യന്‍ സൈന്യം ശക്തമായി ഇതിനോട് പ്രതികരിയ്ക്കുമെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

Viral News

Read more topics: Rajnath Singh, Terror
English summary
Want Peace With Neighbours, But Will Give Befitting Reply To Terror Attacks: Rajnath Singh
topbanner

More News from this section

Subscribe by Email