Wednesday November 14th, 2018 - 6:04:am
topbanner

പശ്ചിമ ബംഗാളില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുള്ള പെണ്‍കുട്ടികളുടെ വിവാഹ ആലോചന തള്ളി യുവാക്കള്‍

suji
 പശ്ചിമ ബംഗാളില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുള്ള പെണ്‍കുട്ടികളുടെ വിവാഹ ആലോചന തള്ളി യുവാക്കള്‍

സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുള്ള പെണ്‍കുട്ടികളുടെ ആലോചനകള്‍ ഇവിടെ വരന്‍മാര്‍ തള്ളിക്കളയുകയാണ്. ഫേസ്ബുക്കും, വാട്‌സ്ആപ്പും ഉണ്ടെങ്കില്‍ പെണ്‍കുട്ടികളെ വേണ്ടെന്ന് വെയ്ക്കുന്നതാണ് വരന്‍മാരുടെ രീതിയെന്ന് ഇവിടത്തുകാര്‍ പറയുന്നു. വിവാഹ പരസ്യങ്ങളില്‍ പോലും ഇതു തന്നെയാണ് പ്രധാന ആവശ്യം.

ഫേസബുക്ക് ഉപയോഗിക്കുന്ന പെണ്‍കുട്ടികള്‍ വൈവാഹിക ജീവിതം തകര്‍ക്കുമെന്നാണ് ചില പങ്കാളികള്‍ കരുതുന്നത്. അവിഹിത ബന്ധത്തിന് ഇത് കാരണമാകുമെന്ന ഈ സമീപനം അപകടമാണെന്ന് സോഷ്യല്‍ സയന്‍സ് വിദഗ്ധനായ പ്രശാന്ത റേ പറയുന്നു. കഴിഞ്ഞ ജൂലൈയിലെ കണക്കുകള്‍ അനുസരിച്ച് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ഇന്ത്യ മുന്‍നിരയിലാണ്. 24.1 കോടി ഫേസബുക്ക് ഉപയോക്താക്കളും, 20 കോടി വാട്‌സ്ആപ്പ് ഉപയോക്താക്കളുമാണ് ഇന്ത്യയിലുള്ളത്.

വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത വധുവാണ് നല്ലതെന്ന ചിന്തയാണ് പലര്‍ക്കും. സ്വകാര്യ ജീവിതവുമായി ഒതുങ്ങി കഴിയാന്‍ ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് ഈ ആവശ്യവുമായി എത്തുന്നതെന്നും പറയപ്പെടുന്നു.

Read more topics: marriage, social media account
English summary
want bride who had no social media account says some new gen
topbanner

More News from this section

Subscribe by Email