Saturday November 17th, 2018 - 8:45:pm
topbanner

ബ്ലൂടൂത്ത് വഴി ക്രമക്കേട് നടത്തിയെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

suji
ബ്ലൂടൂത്ത് വഴി ക്രമക്കേട് നടത്തിയെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍ .പരാതിക്കാരന്റെ മൊബൈല്‍ ഫോണില്‍ ബ്ലൂടൂത്ത് ഓണാക്കിയപ്പോള്‍ കണ്ടെത്തിയത് ഇലക്ട്രോണിക് വോട്ടിങ് മെഷീനല്ലെന്ന് അവര്‍ അറിയിച്ചു.പോളിങ് ഏജന്റിന്റെ മൊബൈല്‍ ഫോണായിരുന്നു അതെന്നാണ് വിശദീകരണം.ജലാല്‍പോര്‍ മണ്ഡലത്തിലും സമാന ആരോപണം ഉണ്ടായെങ്കിലും അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട് .കലക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് തെറ്റിദ്ധാരണ അകന്നത് .

വോട്ടിങ് യന്ത്രത്തില്‍ ബ്ലൂടൂത്ത് സംവിധാനമുപയോഗിച്ച് ബിജെപി ക്രമക്കേട് നടത്തിയെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.പോര്‍ബന്ദറിലെ മൂസ്ലീം ഭൂരിപക്ഷമുള്ള പോളിങ് ബുത്തുകളില്‍ വോട്ടിങ് യന്ത്രവുമായി ബ്ലൂടുത്ത് വഴി മറ്റ് ഉപകരണങ്ങള്‍ ഘടിപ്പിച്ചെന്നായിരുന്നു പരാതി.ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മോദ്വാഡിയയാണ് ആരോപണവുമായി രംഗത്ത് വന്നത് .സംഭവത്തെ കുറിച്ച് രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.                                       
ബ്ലൂടൂത്ത് ഓണാക്കിയപ്പോള്‍ ' ഇസിഒ105' എന്നു കാണിച്ചത് .ഇത് വോട്ടിങ് യന്ത്രമാണെന്നായിരുന്നു പരാതി .വോട്ടിങ് യന്ത്രത്തിലെ ചിപ്പുകളിലെ പ്രോഗ്രാമില്‍ മാറ്റം വരുത്താമെന്ന ആരോപണത്തിലാണ് പരാതി നല്‍കിയത് .യന്ത്ര പരിശോധനയുടെ അടിസ്ഥാനത്തിലാണ് ക്രമക്കേടില്ലെന്ന നിഗമനത്തിലെത്തിയത് .

English summary
voting machine is not connected to Bluetooth says election commition
topbanner

More News from this section

Subscribe by Email