Monday September 24th, 2018 - 3:15:pm
topbanner

ബിജെപിയെ തോല്‍പ്പിക്കാന്‍ ഏതുപാര്‍ട്ടിക്കും വോട്ടു ചെയ്യും; അരവിന്ദ് കെജ് രിവാള്‍

NewsDesk
ബിജെപിയെ തോല്‍പ്പിക്കാന്‍ ഏതുപാര്‍ട്ടിക്കും വോട്ടു ചെയ്യും; അരവിന്ദ് കെജ് രിവാള്‍

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്നും അതിനായി ഏതു പാര്‍ട്ടിക്കും വോട്ടു ചെയ്യാമെന്നും ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍.

എഎപിയുടെ അഞ്ചാം ജന്മദിനത്തിന്റെ ഭാഗമായി ഡല്‍ഹി രാംലീലാ മൈതാനത്ത് സംഘടിപ്പിച്ച കോണ്‍ഫറന്‍സിലായിരുന്നു കെജ് രിവാളിന്റെ ആഹ്വാനം. എഎപി ജയിക്കുമെന്ന് ഉറപ്പുള്ളിടത്ത് എഎപിക്ക് വോട്ട് ചെയ്യാം. മറ്റുള്ളവര്‍ക്ക് സാധ്യതയുണ്ടെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യാം. എന്തായാലും ബിജെപി പരാജയപ്പെടണമെന്നും കെജ്രിവാള്‍ പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ വിജയസാധ്യതയുള്ള ഏതെങ്കിലും പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ത്ഥികള്‍ക്കോ വോട്ട് നല്‍കണമെന്ന് ഗുജറാത്തിലെ ജനങ്ങളോട് ഞാന്‍ ആവശ്യപ്പെടുന്നു.

ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് നമ്മുടെ മുദ്രാവാക്യം. അഴിമതി രഹിത സര്‍ക്കാരുകളാണ് നമുക്കാവശ്യമെന്നും കെജ്രിവാള്‍ പറഞ്ഞു.ഗുജറാത്തില്‍ 20 മണ്ഡലങ്ങളില്‍ മാത്രമാണ് ആംആദ്മി പാര്‍ട്ടി മത്സരിക്കുന്നത്.

Read more topics: Vote, BJP, Gujarat, Arvind Kejriwal, AAP
English summary
"Vote Who Can Beat BJP In Gujarat": Arvind Kejriwal On AAP Anniversary
topbanner

More News from this section

Subscribe by Email