Monday July 16th, 2018 - 8:02:pm
topbanner
Breaking News

കൊടുകൈ; പിണക്കം മറന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി നോര്‍ത്ത് കൊറിയയില്‍

suji
കൊടുകൈ; പിണക്കം മറന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി നോര്‍ത്ത് കൊറിയയില്‍

നോര്‍ത്ത് കൊറിയന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വികെ സിംഗ് പ്യോംഗ്യാംഗില്‍. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധി സംഘവും ഇദ്ദേഹത്തിനൊപ്പമുണ്ട്. നോര്‍ത്ത് കൊറിയന്‍ വിദേശകാര്യ മന്ത്രിയെ വികെ സിംഗും സംഘവും നേരില്‍ കാണും.

പ്യോംഗ്യാംഗില്‍ തങ്ങുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. നോര്‍ത്ത് കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനെ കാണുമോയെന്നും വിശദീകരിച്ചിട്ടില്ല. ചൈന വഴിയാണ് സിംഗ് നോര്‍ത്ത് കൊറിയയില്‍ എത്തിയത്. കിമ്മും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ചകള്‍ നടക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ഇന്ത്യ പ്രതിനിധി സംഘത്തെ അയച്ചത്.

അതേസമയം യുഎസ്, സൗത്ത് കൊറിയന്‍ സൈനിക പരിശീലനത്തിന്റെ പേരില്‍ ഉന്നതതല ചര്‍ച്ചകളില്‍ നിന്നും നോര്‍ത്ത് കൊറിയ പിന്‍വാങ്ങിയിരുന്നു. ഇന്ത്യയും, നോര്‍ത്ത് കൊറിയയും തമ്മില്‍ സൗഹൃദപരമായ സഹകരണമാണ് നിലനില്‍ക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

 

English summary
vk singh goes to north korea to meet countrys leadership

More News from this section

Subscribe by Email