Friday September 21st, 2018 - 3:50:am
topbanner
Breaking News

നാമനിര്‍ദേശപ്പത്രിക തള്ളിയത് സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നു വിശാല്‍

rajani v
നാമനിര്‍ദേശപ്പത്രിക തള്ളിയത് സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നു വിശാല്‍

ചെന്നൈ: ആര്‍കെ നഗറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറായ തന്റ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിനെതിരെ പ്രതികരണവുമായുള്ള നടന്‍ വിശാലിന്റെ കത്ത് പുറത്ത്. താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രേരണ കൊണ്ടല്ലെന്ന് താരം കത്തില്‍ പറയുന്നുണ്ട്.

തമിഴ് ജനതയെ സേവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. നാമ നിര്‍ദേശപ്പത്രിക തള്ളി സംഭവം സത്യത്തിനും നീതിക്കും നിരക്കാത്തതാണെന്നു വിശാല്‍ കത്തില്‍ പറയുന്നു. ആര്‍കെ നഗറിലെ ജനങ്ങളോട് നന്ദി മാത്രമേയുള്ളു.

തനിക്കൊപ്പം നിന്ന ഒരോര്‍ത്തരോടും പേരു പറഞ്ഞാണ് താരം കത്തിലൂടെ നന്ദി അറിയിച്ചത്.ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിനെക്കാള്‍ പ്രധാന്യം കൊടുക്കേണ്ടത് ഓഖി ചുഴലിക്കാറ്റില്‍ കന്യാകുമാരിയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനാണെന്ന് വിശാല്‍ പറയുന്നു.

 

 

Read more topics: vishal, respond, election
English summary
vishal respond election
topbanner

More News from this section

Subscribe by Email