Tuesday September 25th, 2018 - 3:24:pm
topbanner

പുതിയ സംഘടനയുമായി വിശാല്‍; ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

NewsDesk
പുതിയ സംഘടനയുമായി വിശാല്‍; ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ചെന്നൈ: തമിഴ് നടന്‍ വിശാല്‍ തിരുപ്പറന്‍കുണ്ട്രം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മക്കള്‍ നല്‍ ഏക്കം എന്ന പുതിയ സംഘടന രൂപീകരണം പ്രഖ്യാപിച്ചതോടെയാണ് ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്.

നേരത്തെ, ആര്‍കെ നഗറില്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍, സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടി പത്രിക തള്ളി. ഇതോടെ രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിക്കാന്‍തന്നെയാണ് നടന്റെ തീരുമാനം.

തന്റെയും ആരാധനാ പാത്രങ്ങളായ മദര്‍ തെരേസയുടേയും എ.പി.ജെ.അബ്ദുല്‍ കലാമിന്റെയും ചിത്രങ്ങളുള്ള കൊടിയും സംഘടനയുടേതായി വിശാല്‍ പുറത്തിറക്കി. ഇരുമ്പ് തിരൈ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷ വേളയിലാണു വിശാലിന്റെ നീക്കം. എന്നാല്‍, ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള വേദി മാത്രമാണെന്നും വിശാല്‍ പറഞ്ഞു.

നിലവില്‍ വിശാല്‍ ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ ആരാധകരുടെ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നണ്ട്. ഇതിനു പുറമേയാണു പുതിയ സംഘടന രൂപീകരിച്ചത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഭാരവാഹികളെ നിയമിച്ചായിരിക്കും പ്രവര്‍ത്തനം. തമിഴ്‌നാട്ടിലെ താര സംഘടനായ നടികര്‍ സംഘത്തിന്റെയും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസര്‍ കൗണ്‍സിലിന്റേയും തലപ്പത്തുള്ളയാളാണ് വിശാല്‍.

Read more topics: Vishal, Makkal Nala Iyakkam, Actor
English summary
Vishal Makkal Nala Iyakkam: Actor Vishal turns his fan club into social service organisation
topbanner

More News from this section

Subscribe by Email