Thursday September 20th, 2018 - 2:13:am
topbanner
Breaking News

കൊഹ്‌ലി വിശ്രമം ചോദിച്ചത് വിവാഹത്തിന് ? ഈ മാസം അനുഷ്‌ക കൊഹ്ലി വിവാഹമെന്ന് സൂചന

suji
കൊഹ്‌ലി വിശ്രമം ചോദിച്ചത് വിവാഹത്തിന് ? ഈ മാസം അനുഷ്‌ക കൊഹ്ലി വിവാഹമെന്ന് സൂചന

അനുഷ്‌ക കൊഹ്ലി വിവാഹം ഈ മാസം നടക്കുമെന്ന് സൂചന.പ്രണയ ജോഡികള്‍ ഡിസംബര്‍ രണ്ടാം വാരം വിവാഹിതരാകുമെന്നാണ് അഭ്യൂഹം.ഡിസംബര്‍ 9 മുതല്‍ 12 വരെ വിവാഹ ചടങ്ങുകള്‍ ഇറ്റലിയില്‍ നടക്കുമെന്നും വിരാട് വിവാഹത്തിനായി നാളെ യാത്ര തിരിക്കുമെന്നുമാണ് വാര്‍ത്തകള്‍ .

ദേശീയ മാധ്യമങ്ങളാണ് വിവാഹ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അനുഷ്‌കയുടെ വിവാഹ വസ്ത്രം ഫാഷന്‍ ഡിസൈനര്‍ സബ്യാസാചി മുഖര്‍ജി തയ്യാറാക്കുകയാണത്രെ.കഴിഞ്ഞ ആഴ്ച അനുഷ്‌കയുടെ വീട്ടില്‍ ഇവരെത്തിയിരുന്നു.വിരാടിന്റെ കുടുംബവും സുഹൃത്തുക്കളും തമാസിക്കാനായി ഇറ്റലിയില്‍ റൂം ബുക്ക് ചെയ്തതെന്നും മിലാനില്‍ വിവാഹം നടത്താനാണ് തീരുമാനമെന്നുമാണ് വാര്‍ത്തകള്‍ .                                                                                     
വിവാഹം സ്വകാര്യമായി നടത്തും.റിസപ്ഷന്‍ ക്രിക്കറ്റ് താരങ്ങളേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ച് ആഘോഷമായി നടത്തും.കഴിഞ്ഞ ദിവസം കൊഹ്ലി വിശ്രമം ചോദിച്ചത് വലിയ വാര്‍ത്തയായിരുന്നു.മുമ്പും ഇവരുടെ വിവാഹ വാര്‍ത്ത പ്രചരിച്ചിട്ടുള്ളതിനാല്‍ ആരാധകര്‍ക്ക് സംശയമാണ് .ഏതായാലും ഇനി അറിയാന്‍ അധികം കാത്തിരിക്കേണ്ട..

Read more topics: virat kohli, anushka ,married , Italy
English summary
virat kohli and anushka to get married in Italy next week
topbanner

More News from this section

Subscribe by Email