Monday February 18th, 2019 - 3:57:pm
topbanner

വിരാടും അനുഷ്‌കയും മോദിയെ സന്ദര്‍ശിച്ചു

suji
വിരാടും അനുഷ്‌കയും മോദിയെ സന്ദര്‍ശിച്ചു

ഈ മാസം 11 ന് ഇറ്റലിയില്‍ വച്ച് വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചു.ഇറ്റലിയില്‍ വെച്ച് നടന്ന കല്ല്യാണത്തിനും ഹണിമൂണിനും ശേഷമാണ് താരങ്ങള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുന്നത്.

താരങ്ങള്‍ മോദിയെ കാണുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പുറത്ത് വിട്ടത്. ഇരുവര്‍ക്കും പ്രധാനമന്ത്രി വിവാഹ ആശംസകള്‍ നേര്‍ന്നു.ഡിസംബര്‍ 11ന് ഇറ്റലിയിലെ ടസ്‌കാനിയില്‍ വച്ചായിരുന്നു കോഹ്‌ലിയുടെയും അനുഷ്‌കയുടെയും വിവാഹം നടന്നത്. ലോകത്തെ ഏറ്റവും ചിലവേറിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്.

ബിജെപി എംഎല്‍എയുടെ കൊഹ്ലി വിമര്‍ശനം കത്തി നില്‍ക്കേയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. കൊഹ്‌ലി ഇവിടെ നിന്ന് പണമുണ്ടാക്കി ബില്ല്യണ്‍ കണക്കിന് ഇറ്റലിയില്‍ ചിലവഴിക്കുകയാണ് ചെയ്തത്. ഇതിനര്‍ത്ഥം രാജ്യത്തെ കോഹ്‌ലി ബഹുമാനിക്കുന്നില്ലെന്നാണ്. ഇത് തെളിയിക്കുന്നത് അദ്ദേഹമൊരു രാജ്യ സ്‌നേഹിയല്ലെന്നാണ് പന്നാലാല്‍ ഷാകിയ പറഞ്ഞിരുന്നത്.എംഎല്‍എയെ തള്ളി ബിജെപി തന്നെ രംഗത്തുവന്നിരുന്നു.ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. ഇനി വിവാഹം കഴിയ്ക്കുമ്പോള്‍ ബിജെപിയുടെ അനുവാദം വേണമെന്ന് പരിഹസിക്കകുയും ചെയ്തു.

 

 

Viral News

Read more topics: virat, anushka, modi
English summary
virat and anushka meet modi
topbanner

More News from this section

Subscribe by Email