Wednesday October 17th, 2018 - 1:09:pm
topbanner
Breaking News

വൃദ്ധയെ രാവിലെ പുലി കൊന്നു തിന്നു ; വൈകീട്ട് പുലിയെ കൊന്ന് ഭക്ഷിച്ച് നാട്ടുകാര്‍

suji
വൃദ്ധയെ രാവിലെ പുലി കൊന്നു തിന്നു ; വൈകീട്ട് പുലിയെ കൊന്ന് ഭക്ഷിച്ച് നാട്ടുകാര്‍

വൃദ്ധയെ കൊന്ന പുള്ളിപുലിയോട് ഗ്രാമവാസികള്‍ പകരം വീട്ടി.അസമിലാണ് സംഭവം.പുള്ളിപ്പുലിയെ ഗ്രാമവാസികള്‍ തല്ലികൊന്ന് ആഹാരമാക്കി.വെള്ളിയാഴ്ച രാവിലെയാണ് സംഭവം.നൂറോളം വരുന്ന ഗ്രാമ വാസികള്‍ വടിയും മുര്‍ച്ചയേറിയ ആയുധങ്ങളുമായി കൂട്ടമായി പുലിയെ വളഞ്ഞ് പ്രതികാരം തീര്‍ക്കുകയായിരുന്നു.

പുലിയെ കൊന്ന ശേഷം വെട്ടി നുറിക്ക് കഷ്ണമാക്കി പാചകം ചെയ്ത് ഭക്ഷിക്കുകയും ചെയ്തു.ജോയ്പൂര്‍ ഗ്രാമത്തിലാണ് പുലി ഇറങ്ങിയത് .രാവിലെ പത്തു മണിയോടെ പുലി 60 വയസ്സുള്ള മൈക്കണ്‍ ഗോഗോയിയെ കൊലപ്പെടുത്തി.പുലിയുടെ ആക്രമണം തടയാന്‍ നോക്കിയ നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇതോടെ പ്രതിസന്ധിയിലായ ഗ്രാമ വാസികള്‍ ആയുധവുമായി സംഘടിച്ച് പുലിയെ പിടികൂടുകയായിരുന്നു.പുലിയുടെ ഇറച്ചിയെല്ലാം കഴിച്ച് ഗ്രാമവാസികള്‍ ബാക്കി വച്ചത് കാല്‍പ്പാദം മാത്രമാണ് .അസമില്‍ നര ഭോജികളുടെ ആക്രമണം മുമ്പും ഉണ്ടായിട്ടുണ്ട് .നവംബറില്‍ ഗുവഹത്തിക്ക് അടുത്ത് പുലിയുടെ ആക്രമണത്തില്‍ നാലുപേരുടെ ജീവന്‍ പൊലിഞ്ഞിരുന്നു.

 

Read more topics: villagers ,leopard
English summary
villagers killed and eat man killer leopard
topbanner

More News from this section

Subscribe by Email