Wednesday September 26th, 2018 - 1:02:am
topbanner

ഇന്ത്യയുടെ കളി കാണാനെത്തിയ മല്ല്യയോട് നാട്ടിലേക്ക് എന്നാണെന്ന് മാധ്യമപ്രവര്‍ത്തകര്‍; മദ്യരാജാവിന്റെ ഉത്തരം ഇതാണ്

suji
ഇന്ത്യയുടെ കളി കാണാനെത്തിയ മല്ല്യയോട് നാട്ടിലേക്ക് എന്നാണെന്ന് മാധ്യമപ്രവര്‍ത്തകര്‍; മദ്യരാജാവിന്റെ ഉത്തരം ഇതാണ്

ലണ്ടന്‍: പൊളിഞ്ഞ ബിസിനസ്സുകാരന്‍ ആണെങ്കിലും വിജയ് മല്ല്യക്ക് ഇപ്പോഴും ക്രിക്കറ്റ് ഫേവറിറ്റാണ്. എന്നാല്‍ ഇന്ത്യയുടെ ക്രിക്കറ്റ് കളി കാണാന്‍ പോകുമ്പോള്‍ നാട്ടിലെ ബാങ്കുകളെ പറ്റിച്ചതിന്റെ പേരില്‍ കൂക്കുവിളി കേള്‍ക്കുന്നതാണ് ഇപ്പോഴത്തെ ഒരു പ്രശ്‌നം. എന്നിരുന്നാലും ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യയുടെ അവസാന ടെസ്റ്റ് മത്സരം കാണാന്‍ മല്ല്യ എത്തി.

ഇന്ത്യയും, ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് വിജയ് മല്ല്യ കാണിയായി എത്തിയത്. സ്റ്റേഡിയത്തില്‍ നിന്നും പുറത്തിറങ്ങിയ ഉടനെ മാധ്യമങ്ങള്‍ മൈക്കും ക്യാമറയുമായി ചുറ്റും കൂടി. എന്നാല്‍ നാട്ടിലേക്ക് മടങ്ങുകയെന്നാണ് ഇവര്‍ക്കെല്ലാം അറിയേണ്ടിയിരുന്നത്.

ആ തീരുമാനം ജഡ്ജിയുടേതാണെന്നാണ് മല്ല്യ നല്‍കിയ മറുപടി. ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുന്നില്‍ വെച്ച് അഭിമുഖത്തിന് തയ്യാറല്ലെന്നും മദ്യരാജാവ് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റവാളിയെന്ന് പ്രഖ്യാപിക്കാന്‍ കോടതിയെ സമീപിച്ചു.

സാമ്പത്തിക കുറ്റവാളിയെന്ന് പ്രഖ്യാപിച്ചാല്‍ മല്ല്യയുടെ 12500 കോടി മൂല്യമുള്ള വസ്തുവകകളില്‍ ഏജന്‍സിക്ക് കൈവെയ്ക്കാം. സെപ്റ്റംബര്‍ 24ന് പിഎംഎല്‍എയ്ക്ക് മല്ല്യ മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലണ്ടനില്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ ഭാഗമായി ഇന്ത്യ നല്‍കിയ കേസില്‍ നാടുകടത്തല്‍ ഭീഷണി നേരിടുകയാണ് മല്ല്യ.

 

Read more topics: vijay mallya,return to India
English summary
vijay mallya was asked when he will return to India
topbanner

More News from this section

Subscribe by Email