topbanner
Tuesday November 21st, 2017 - 6:02:am
topbanner
Breaking News

മെര്‍സല്‍ വിവാദം: മോദിയെ പരിഹസിച്ച വിജയ് ആരാധകന്‍ അറസ്റ്റില്‍

sadu prakash
മെര്‍സല്‍ വിവാദം: മോദിയെ പരിഹസിച്ച വിജയ് ആരാധകന്‍ അറസ്റ്റില്‍

ചെന്നൈ: മെര്‍സല്‍ വിവാദവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച വിജയ് ആരാധകന്‍ അറസ്റ്റില്‍. ഫേസ്ബുക്ക് മെസഞ്ചറിലൂടെയുള്ള ചാറ്റിനിടെ മോദിയെ പരിഹസിച്ച വിജയ് ആരാധകനായ വിരുദനഗര്‍ സ്വദേശിയായ എസ്.തിരുമുരുകനാണ് അറസ്റ്റിലായത്. ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെയുള്ള തെളിവുകളുമായി ബി.ജെ.പി ജില്ലാ സെക്രട്ടറി മാരിമുത്തു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കോടതിയില്‍ ഹാജരാക്കിയ തിരുമുരുകനെ 15 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

വിജയ് സിനിമയായ മെര്‍സലുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ ബി.ജെ.പിയെ പിന്തുണക്കുന്ന സന്ദേശം ഫേസ്ബുക്ക് മെസഞ്ചറിലൂടെ ജില്ലാ സെക്രട്ടറി മാരിമുത്തു തിരുമുരുകന് കൈമാറിയിരുന്നു. വിജയ് ആരാധകനായ തിരുമുരുകന്‍ ഇതിന് മറുപടി നല്‍കുമ്പോള്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്നാണ് ആരോപണം.

സിനിമാതാരം വിജയിയെ മാന്യമായ രീതിയിലാണ് താന്‍ വിമര്‍ശിച്ചത്. എന്നാല്‍ വളരെ മോശമായ കമന്റാണ് തിരുമുരുകന്‍ മോദിയെ കുറിച്ച് പറഞ്ഞത്. തിരുമുരുകന്റെ പ്രസ്താവന പങ്കുവെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മാരിമുത്തു വ്യക്തമാക്കി. വിമര്‍ശനങ്ങളെ ബി.ജെ.പി സ്വാഗതം ചെയ്യുന്നു. എന്നാല്‍ അധിക്ഷേപത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പാര്‍ട്ടിയുടെ തമിഴ്നാട് സംസ്ഥാന ഘടകം വക്താവ് വ്യക്തമാക്കി.

 

English summary
vijay fan arrested for insulting narendra modi
topbanner topbanner

More News from this section

Subscribe by Email