Wednesday September 26th, 2018 - 2:33:am
topbanner

വാഹനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Jikku Joseph
വാഹനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: വാഹനങ്ങളെയും ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതേക്കുറിച്ച് പഠിച്ച സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണിത്. നിലവില്‍ വാഹന വിവരങ്ങള്‍ അതത് സംസ്ഥാനങ്ങളിലാണുള്ളത്. മോട്ടോര്‍വാഹന നിയമം രാജ്യത്ത് ഏകീകൃതമാക്കുകയാണ്. വാഹനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുകവഴി വാഹനങ്ങള്‍ കണ്ടെത്തല്‍ അനായാസമാക്കാമെന്നും സമിതി പറയുന്നു.

രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രീകൃത സംവിധാനം വേണമെന്നാണ് ശുപാര്‍ശ. ഇതിന്റെ പൂര്‍ണമായ പ്രയോജനം കിട്ടണമെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കണം. ഇന്ത്യയിലെ റോഡപകടങ്ങളില്‍ 64 ശതമാനവും ദേശീയപാതയിലാണെന്നും ഇത് നിയന്ത്രിക്കാന്‍ ശക്തമായ നടപടി ഇല്ലാത്തതാണ് പ്രശ്നമെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

നിലവില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിര്‍ബന്ധമില്ല. ഡ്രൈവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം കോടതിയുടെ പരിഗണനയിലാണ്. ഇന്ത്യയില്‍ നടക്കുന്ന റോഡപകടങ്ങളില്‍ 64 ശതമാനം ദേശീയപാതയിലാണെന്നും ഇത് നിയന്ത്രിക്കാന്‍ ശക്തമായ നടപടി ഇല്ലാത്തതാണ് പ്രശ്നമെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്.

 

Read more topics: vehicle, going, linking, aadhaar
English summary
vehicle is going to linking with aadhaar
topbanner

More News from this section

Subscribe by Email