Tuesday May 26th, 2020 - 2:31:pm

വാഹനപരിശോധനക്കിടെ യുവാവിൽ നിന്നും പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന പീഡന പരമ്പരയുടെ തെളിവുകൾ

RA
വാഹനപരിശോധനക്കിടെ യുവാവിൽ നിന്നും പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന പീഡന പരമ്പരയുടെ തെളിവുകൾ

ചെന്നൈ: വാഹന പരിശോധനക്കിടെ യുവാവില്‍ നിന്ന് പൊലീസിന് ലഭിച്ചത് പീഡന പരമ്പരയുടെ തെളിവുകള്‍. ചെന്നൈയിലാണ് നാടിനെ നടുക്കിയ വെളിപ്പെടുത്തല്‍ നടന്നത്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിലൂടെയാണ് പൊലീസ് സംഭവം അറിയുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡിസംബര്‍ 14ന് ചെന്നൈ നഗരത്തില്‍ നടന്ന വാഹന പരിശോധനയില്‍ ബുക്കും പേപ്പറും ശരിയല്ലാത്തതിനെ തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്നും ലഭിച്ച മറുപടിയിലെ വൈരുധ്യമാണ് പൊലീസില്‍ സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് ഇയാളുടെ ഫോണ്‍ പരിശോധിക്കുകയായിരുന്നു. സ്ത്രീകളെ ചൂഷണത്തിന് ഇരയാക്കുന്ന അമ്പതോളം ദൃശ്യങ്ങള്‍ ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് പറയുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തങ്ങളെ ഭീഷണിപ്പെടുത്തി അക്രമത്തിന് ഇരയാക്കുകയും വീഡിയോ എടുക്കുകയും ചെയ്തുവെന്ന് യുവതികള്‍ പൊലീസിനോട് പറഞ്ഞു. നേരത്തെ ഇത്തരത്തില്‍ യുവാവിനെതിരെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നുവെന്നും എന്നാല്‍ മതിയായ തെളിവില്ലാത്തതിനാല്‍ മൂന്ന് മാസത്തിന് ശേഷം ഇയാള്‍ക്ക് ജാമ്യം ലഭിച്ചുവെന്നും പൊലീസ് പറയുന്നു.

English summary
vehicle checking police found thelivu
topbanner

More News from this section

Subscribe by Email