Wednesday October 17th, 2018 - 9:10:am
topbanner
Breaking News

രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍; ഡോളര്‍ 73 രൂപ കടന്നു

JB
 രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവില്‍; ഡോളര്‍ 73 രൂപ കടന്നു

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോഡ് തകര്‍ച്ച. ഡോളറിനെതിരെ 73 രൂപ 24 പൈസ എന്ന നിലയിലേക്ക് മൂല്യം താഴ്ന്നു. 73 രൂപ കടക്കുന്നത് ഇത് ആദ്യമായാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നതും ഇറാനെതിരെയുളള അമേരിക്കന്‍ ഉപരോധവുമാണ് രൂപയുടെ മൂല്യതകര്‍ച്ചയ്ക്ക് മുഖ്യകാരണം.

ഇന്നലെ ഡോളറിനെതിരെ 72 രൂപ 91 പൈസ എന്ന നിലയിലായിരുന്നു രൂപയുടെ വിനിമയനിരക്ക്. തുടര്‍ച്ചയായി രൂപയുടെ മൂല്യം താഴുന്നത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. രൂപയുടെ മൂല്യം നിലനിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയിലും വിമര്‍ശനം ഉയരുന്നുണ്ട്.

രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിക്കുകയാണ്. ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധമാണ് എണ്ണവില ഉയരാന്‍ മുഖ്യകാരണം. കൂടാതെ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച ഒപ്പെക്ക് രാജ്യങ്ങളുടെ തീരുമാനവും എണ്ണ വിലയില്‍ പ്രതിഫലിച്ചു.

 

 

Read more topics: value, rupee, biggest, drop, history,
English summary
The value of the rupee is the biggest drop in history
topbanner

More News from this section

Subscribe by Email