Monday November 19th, 2018 - 3:25:pm
topbanner

വാജ്‌പേയിയുടെ അനന്തരവളെ മുഖ്യമന്ത്രിയ്‌ക്കെതിരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

suji
വാജ്‌പേയിയുടെ അനന്തരവളെ മുഖ്യമന്ത്രിയ്‌ക്കെതിരെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് ചത്തിസ്ഗഢിലെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

ചത്തിസ്ഗഢ് രണ്ടാം ഘട്ട പട്ടികയിലാണ് കോണ്‍ഗ്രസ് വാജ്‌പേയിയുടെ അനന്തരവള്‍ കരുണ ശുക്ലയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി രമണ്‍ സിംഗിനെതിരെയാണ് കരുണയെ മത്സരിപ്പിക്കുന്നത്. ബിജെപിയില്‍ സജീവ സാന്നിധ്യമായിരുന്ന വാജ്‌പേയിയുടെ അനന്തിരവള്‍ 2009 ല്‍ ജാഗ്ജിര്‍ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ട ശേഷം പാര്‍ട്ടിയുമായി അകലത്തിലായിരുന്നു.

ഇടക്കാലത്ത് കോണ്‍ഗ്രസിലെത്തിയ അവര്‍ പരിപാടികള്‍ സജീവമായിരുന്നു.നവംബര്‍ 12, നവംബര്‍ 20 തിയതികളിലായി രണ്ട് ഘട്ടമായാണ് ഛത്തീസ്ഗഢ് നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുക.

 

English summary
vajpayees niece karuna shukla in election as congress nominee
topbanner

More News from this section

Subscribe by Email