Saturday November 17th, 2018 - 7:29:pm
topbanner

പാര്‍ട്ടിക്കകത്ത് പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയുന്നത് ശരിയല്ല; പറയേണ്ടതെല്ലാം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്: വിഎസ്

Jikku Joseph
പാര്‍ട്ടിക്കകത്ത് പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയുന്നത് ശരിയല്ല; പറയേണ്ടതെല്ലാം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്: വിഎസ്

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാ സീറ്റ് സംബന്ധിച്ച കാര്യത്തില്‍ പറയേണ്ടതെല്ലാം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും സംഘടനയില്‍ പറയേണ്ട കാര്യം പുറത്ത് പറയുന്നത് ശരിയല്ലെന്നും വി.എസ് അച്യുതാനന്ദന്‍. സീതാറാം യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് ഇന്നലെ കേന്ദ്രക്കമ്മറ്റി തീരുമാനം എടുത്തിരുന്നു. ബംഗാള്‍ ഘടകത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളിയതിന് പിന്നാലെ മത്സരിക്കാനില്ലെന്ന് യെച്ചൂരിയും വ്യക്തമാക്കിയിരുന്നു.

യെച്ചൂരിയെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് വി.എസ് അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. സിസി ചേരുന്നതിന് ഇടയിലാണ് രാജ്യസഭാ സീറ്റ് സംബന്ധിച്ച് വി.എസ് തന്റെ അഭിപ്രായം കുറിപ്പായി നല്‍കിയത്. ഇതോടെ പിറ്റേ ദിവസത്തെ കേന്ദ്രകമ്മിറ്റി അജന്‍ഡയില്‍ വിഷയം ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യുകയും ചെയ്തു.

യെച്ചൂരി രാജ്യസഭയിലേക്ക് കോണ്‍ഗ്രസ് പിന്തുണയില്‍ മല്‍സരിക്കേണ്ടതില്ലെന്നാണ് കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്. യെച്ചൂരി മല്‍സരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കേന്ദ്രകമ്മിറ്റി യോഗം വോട്ടിനിട്ട് തള്ളുകയായിരുന്നു. നിലവില്‍ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായി അദ്ദേഹത്തിന്റെ കാലാവധി ഓഗസ്റ്റ് മാസത്തോടെ പൂര്‍ത്തിയാകും. യെച്ചൂരി മത്സരിക്കണമെന്ന് ബംഗാള്‍ ഘടകം നിലപാട് എടുത്തപ്പോള്‍ കേരളഘടകമാണ് ഈ നീക്കത്തെ വെട്ടിയത്. ബി.ജെ.പിയും നരേന്ദ്ര മോഡിയും പിടിമുറുക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി കാര്യങ്ങള്‍ കരുതലോടെ കാണണമെന്നും വി.എസ് കത്തില്‍ പറഞ്ഞിരുന്നു.

English summary
v.s achuthanandan statement on sitaram yechury issues
topbanner

More News from this section

Subscribe by Email