Sunday December 16th, 2018 - 11:31:am
topbanner

ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാനുള്ള മരുന്ന്; രാംദേവിന്റെ കമ്പനിക്കെതിരെ റിപ്പോര്‍ട്ട്

NewsDesk
ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാനുള്ള മരുന്ന്; രാംദേവിന്റെ കമ്പനിക്കെതിരെ റിപ്പോര്‍ട്ട്

ഡെറാഡൂണ്‍: 'പുത്രജീവക് ബീജ് ' എന്ന പേരില്‍ യോഗ ഗുരു രാംദേവിന്റെ ഫാര്‍മസി പുറത്തിറക്കിയ വന്ധ്യതാ നിവാരണ മരുന്നിനെതിരെ സര്‍ക്കാര്‍ റിപ്പോര്‍ട്ട്.

മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഉത്തരാഖണ്ഡ് ഗവണ്‍മെന്റ് നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതി മരുന്നിനെതിരെ മുഖ്യമന്ത്രി ഹരീഷ് റാവത്തിനു റിപ്പോര്‍ട്ട് നല്‍കി.

മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അദ്ദേഹം കേന്ദ്ര മന്ത്രാലയത്തിന് കൈമാറും. അന്വേഷണ റിപ്പോര്‍ട്ട് രാംദേവിന് അനുകൂലമല്ലെന്നും റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സമര്‍പ്പിച്ചതായും ആരോഗ്യ മന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു.

ആണ്‍കുട്ടികള്‍ ഉണ്ടാവുമെന്ന് ഉറപ്പു നല്‍കി വിറ്റുവന്നിരുന്ന ഈ മരുന്ന് നിരോധിക്കണമെന്ന് കെ.സി. ത്യാഗിയുടെ നേതൃത്വത്തില്‍ ജെഡിയു എംപിമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു.

 

English summary
Infertility medicine issue: Uttarakhand govt probe report 'against' Ramdev
topbanner

More News from this section

Subscribe by Email