Sunday September 23rd, 2018 - 8:00:pm
topbanner

ബജറ്റില്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയില്ല, ചന്ദ്രബാബു നായിഡു എന്‍ഡിഎ വിടാനൊരുങ്ങുന്നു

Anju NC
ബജറ്റില്‍ ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയില്ല, ചന്ദ്രബാബു നായിഡു എന്‍ഡിഎ വിടാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ ആന്ധ്രാപ്രദേശിന് പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ബിജെപിയുമായുള്ള സഹകരണം തുടരണോ എന്നുള്ള ആലോചനയിലാണ്. ഞായറാഴ്ചയോ വരുന്ന ആഴ്ചയോ നടക്കുന്ന പാര്‍ട്ടിയുടെ യോഗത്തിനു ശേഷം ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും.

ബജറ്റില്‍ പ്രതിഷേധിച്ച് തെലുഗുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം ഇന്ന് പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ചു. ഞങ്ങള്‍ക്ക് മുന്നില്‍ മൂന്ന് വഴികളാണ് ഉള്ളത്. ഒന്ന്, ശ്രമിച്ചുകൊണ്ടേയിരിക്കുക. രണ്ട്, എം.പിമാര്‍ രാജി വെയ്ക്കുക. മൂന്ന്, സഖ്യം വേണ്ടെന്ന് വെയ്ക്കുക. ബജറ്റിന് മുമ്പ് തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് തെലുഗുദേശം നേതാവ് ചന്ദ്രബാബു നായിഡു 42 തവണയാണ് ഡല്‍ഹിക്ക് പറന്നത്. എന്നാല്‍ ഒരു കാര്യവുമുണ്ടായില്ല എന്നത് നായിഡുവിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ബജറ്റ് ആന്ധ്രാപ്രദേശിനെ അവഗണിച്ചു എന്ന ആരോപണവുമായി മുഖ്യ പ്രതിപക്ഷ കക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയും മുന്നോട്ടു വന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കും എന്ന ബിജെപി വാഗ്ദാനം വെറും വാക്കാണ് എന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡി പ്രതികരിച്ചത്.

Read more topics: budget, tdp, bjp, war, andrapradesh,
English summary
upset over budget:tdp declares 'war' on ally bjp
topbanner

More News from this section

Subscribe by Email