Thursday October 18th, 2018 - 12:04:am
topbanner
Breaking News

മുന്‍മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികളില്‍ നിന്നും ഒഴിയണമെന്ന് യോഗി

Jikku Joseph
മുന്‍മുഖ്യമന്ത്രിമാര്‍ ഔദ്യോഗിക വസതികളില്‍ നിന്നും ഒഴിയണമെന്ന് യോഗി

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അധികാരം ഒഴിഞ്ഞശേഷം സര്‍ക്കാര്‍ വക ബംഗ്ലാവില്‍ താമസമാക്കിയ ആറ് മുഖ്യമന്ത്രിമാരോട് ഒഴിയണമെന്ന് നിര്‍ദ്ദേശം. സുപ്രീം കോടതി നിര്‍ദ്ദേശത്തെതുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്ങ് യാദവ്, ബി.എസ്.പി നേതാവ് മായാവതി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എന്നീ മുതിര്‍ന്ന നേതാക്കള്‍ക്കും ഇത്തരത്തില്‍ ഒഴിയണമെന്നാവശ്യപ്പെട്ട് കത്ത് ലഭിച്ചു. കത്ത് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ഒഴിഞ്ഞു പോകുവാനാണ് എസ്റ്റേറ്റ് വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മുതിര്‍ന്ന നേതാക്കള്‍ക്ക് പുറമെ നാരായണ്‍ ദത്ത് തിവാരി, അഖിലേഷ് യാദവ്, കല്യാണ്‍ സിങ്ങ് എന്നിവര്‍ക്കും ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കത്ത് അയച്ചിട്ടുണ്ട്. അഖിലേഷ് സര്‍ക്കാരിന്റെ സമയത്താണ് അധികാരമൊഴിഞ്ഞ മുഖ്യമന്ത്രിമാര്‍ക്ക് സ്ഥിരതാമസം ഒരുക്കണമെന്നനിയമം കൊണ്ടുവന്നത്.

English summary
UP govt issues notice to 6 ex-CMs to vacate official bungalows says yogi adityanath
topbanner

More News from this section

Subscribe by Email