Thursday October 18th, 2018 - 12:02:am
topbanner
Breaking News

അംബേദ്കറുടെ പേരില്‍ മാറ്റം വരുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ANJU NC
അംബേദ്കറുടെ പേരില്‍ മാറ്റം വരുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്‌നൗ: ഭരണഘടനാ ശില്‍പ്പിയായ ഡോ.ബി.ആര്‍ അംബേദ്കറുടെ പേരില്‍ മാറ്റം വരുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഭീം റാവു അംബേദ്കര്‍ എന്ന പേര് ഭീം റാവു രാംജി അംബേദ്കര്‍ എന്ന് മാറ്റിയാണ് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

അംബേദ്കര്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് ഡോ. ഭീം റാവു രാംജി അംബേദ്കര്‍ എന്ന പേരിലാണെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് യുപി സര്‍ക്കാരിന്റെ ഉത്തരവ് പുറത്തു വന്നിരിക്കുന്നത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അലഹബാദ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ റാം നായിക്കിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് പേര് മാറ്റമെന്നാണ് റിപ്പോര്‍ട്ട്. അംബേദ്കറുടെ പേരില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചിരുന്നു. റാംജി എന്നത് അംബേദ്കറുടെ അച്ഛന്റെ പേരാണ്. മഹാരാഷ്ട്രയിലെ രീതി അനുസരിച്ച് അച്ഛന്റെ പേരു കൂടി ചേര്‍ത്താണ് ആണ്‍മക്കള്‍ക്ക് പേരിടുക. ഹിന്ദി ഭാഷയില്‍ അംബേദ്കറുടെ പേരെഴുതുന്ന രീതി മാറ്റണമെന്നും അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

അതേസമയം, ഇന്ത്യയിലെ ദളിത് രാഷ്ട്രീയത്തിന്റെ ആരാധ്യപാത്രമായ അംബേദ്കറുടെ പേര് മാറ്റാനുള്ള നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. തങ്ങള്‍ ദളിത് വിരുദ്ധരല്ലെന്ന് ജനങ്ങളെ കാണിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തുന്ന നാടകമാണിതെന്നും പാര്‍ട്ടി ആരോപിച്ചു. അംബേദ്കറോടും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടും ബിജെപിക്ക് യാതൊരു ബഹുമാനവുമില്ല. ചില പ്രത്യേക വിഭാഗങ്ങളെ സന്തോഷിപ്പിക്കാനാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്നും പാര്‍ട്ടി ആരോപിച്ചു.

Read more topics: up govt, changed, br ambedkar, name,
English summary
up govt changed br ambedkar's name
topbanner

More News from this section

Subscribe by Email