topbanner
Sunday February 18th, 2018 - 2:20:pm
topbanner
Breaking News

തെരഞ്ഞെടുപ്പില്‍ കൃത്രിമം; ഏത് ബട്ടന്‍ അമര്‍ത്തിയാലും ബിജെപിയ്ക്ക് വോട്ട്

rajani v
തെരഞ്ഞെടുപ്പില്‍ കൃത്രിമം; ഏത് ബട്ടന്‍ അമര്‍ത്തിയാലും ബിജെപിയ്ക്ക് വോട്ട്

മീററ്റ്: ഉത്തര്‍പ്രദേശിലെ ആദ്യഘട്ട പ്രാദേശിക തെരഞ്ഞെടുപ്പ് വിവാദത്തില്‍ കുടുങ്ങി പോളിംഗ് തടസപ്പെട്ടു. വോട്ട് മെഷീനിലെ ക്രമക്കേട് കണ്ടത്തിയതോടെയാണ് തെരഞ്ഞെടുപ്പ് വിവാദത്തിലായത്. ആര് ആര്‍ക്ക് വോട്ട് ചെയ്താലും ആ വോട്ടുകളെല്ലാം വീഴുന്നത് ബിജെപിയില്‍. ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് ചെയ്ത വോട്ട് ബിജെപിക്ക് ലഭിക്കുന്നതായി ഒരു വോട്ടര്‍ മനസ്സിലാക്കിയതോടെയാണ് സംഭവം പുറത്തായത്.

തസ്ലിം അഹമ്മദ് എന്ന വോട്ടറാണ് ബിഎസ്പിക്ക് വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത്. 'ഞാന്‍ വോട്ട് ചെയ്തത് ബിഎസ്പി സ്ഥാനാര്‍ഥിക്കാണ്. ബട്ടണ്‍ ഞാന്‍ ഇപ്പോഴും അമര്‍ത്തിപ്പിടിച്ചിട്ടുമുണ്ട്. എന്നാല്‍ എന്റെ വോട്ട് ബിജെപിക്കാണെന്നാണ് മെഷിന്‍ കാണിക്കുന്നത്. ഒരു മണിക്കൂറായി ഞാന്‍ കാത്തിരിക്കുന്നു. ഒരു നടപടിയും ഉണ്ടായിട്ടില്ല വോട്ട് അഹമ്മദ് പറഞ്ഞു.

വോട്ടര്‍മാരും പ്രതിപക്ഷ പാര്‍ട്ടികളും ബഹളം വച്ചതോടെ വോട്ടിങ് മെഷിന്‍ മാറ്റി. മെഷിന്‍ തകരാറാണെന്ന് അധികൃതര്‍ അവകാശപ്പെട്ടെങ്കിലും ബോധപൂര്‍വ്വം ബിജെപിക്ക് അനുകൂലമായി കൃത്രിമം നടത്തിയതാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചു.

Read more topics: up election, machine, complaint
English summary
up election machine complaint
topbanner

More News from this section

Subscribe by Email