topbanner
Thursday September 21st, 2017 - 3:57:pm
topbanner

ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

rajani v
ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

പട്‌ന: ഗോരഖ്പുരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചത്.

സംഭവത്തില്‍ ഓക്‌സിജന് വിതരണക്കാരുടെ പങ്ക് പരിശോധിക്കുമെന്നും അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ മരിക്കാനിടയായ സംഭവത്തിന് ഉത്തരവാദികളാരായാലും അവരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ആദിത്യനാഥ് അറിയിച്ചു.

സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഓക്‌സിജന്‍ വിതരണത്തിനായി മുന്‍സര്‍ക്കാരിന്റെ കാലത്തെ നടപടികളും പരിശോധിക്കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

 

Read more topics: up childrens, death, investigation
English summary
up childrens death investigation
topbanner topbanner

More News from this section

Subscribe by Email