Monday February 18th, 2019 - 3:53:am
topbanner

ബാങ്കില്‍ ക്യൂ നില്‍ക്കവെ പ്രസവിച്ച കുഞ്ഞിന് 'കാഷ്യര്‍' എന്ന് പേരിട്ടു

NewsDesk
ബാങ്കില്‍ ക്യൂ നില്‍ക്കവെ പ്രസവിച്ച കുഞ്ഞിന് 'കാഷ്യര്‍' എന്ന് പേരിട്ടു

കാണ്‍പുര്‍: കറന്‍സി നിരോധനത്തെ തുടര്‍ന്ന് ബാങ്കില്‍ പണത്തിനായി ക്യൂ നില്‍ക്കവെ പ്രസവിച്ച കുഞ്ഞിന് ഖസാഞ്ചി (കാഷ്യര്‍) നാഥ് എന്ന് പേരിട്ടു. കാണ്‍പുരില്‍ ദെഹാത് ജില്ലയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ജിഞ്ചക് ബ്രാഞ്ചില്‍ ക്യൂനിന്ന യുവതിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ഹിന്ദിയില്‍ ഖസാഞ്ചി എന്നാല്‍ നിധി, ട്രഷറി, ധനസൂക്ഷിപ്പു കേന്ദ്രം, ഖജാന്‍ജി എന്നെല്ലാം അര്‍ത്ഥമുണ്ട്. ആ അര്‍ത്ഥത്തില്‍ ഖസാഞ്ചിനാഥ് എന്നാല്‍ ഒറ്റവാക്കില്‍ കാഷ്യര്‍(ഖജാന്‍ജി) എന്നു വിളിക്കാം.

നോട്ട് അസാധുവാക്കലിന്റെ വിഷമതകള്‍ അതിജീവിച്ച് ജനിച്ചതിനാലാണ് കുഞ്ഞിന് ഖസാഞ്ചി നാഥ് എന്ന് പേരിട്ടതെന്ന് സര്‍വേഷയുടെ സഹോദരന്‍ അനില്‍ നാഥ് പറഞ്ഞു.

സര്‍വേഷയുടെ ഭര്‍ത്താവ് സെപ്തംബറില്‍ അപകടത്തില്‍ മരിച്ചിരുന്നു. ഭര്‍ത്താവിന്റെ പേരിലുള്ള 2.75 ലക്ഷം രൂപയുടെ ആനുകൂല്യത്തില്‍നിന്ന് ഒരു ഭാഗം പിന്‍വലിക്കാന്‍ ഭര്‍തൃമാതാവിനൊപ്പം എത്തിയതായിരുന്നു ഗര്‍ഭിണിയായ സര്‍വേഷ.

രണ്ടുദിവസം തുടര്‍ച്ചയായി ബാങ്കില്‍ എത്തിയിട്ടും പണം കിട്ടിയില്ല. പ്രസവവേദന അനുഭവപ്പെട്ട ഉടന്‍ ആംബുലന്‍സ് വിളിപ്പിച്ചെങ്കിലും എത്തിയില്ല. ഇതോടെ ബാങ്കിനുള്ളില്‍തന്നെ പ്രസവിക്കുകയായിരുന്നു.

Viral News

Read more topics: bank, UP, baby, Khazanchi
English summary
Born in bank, UP baby named Khazanchi (cashier) Nath
topbanner

More News from this section

Subscribe by Email