Tuesday May 21st, 2019 - 12:56:pm
topbanner
topbanner

യുപിയില്‍ മോദിയ്ക്കും തമിഴ്‌നാട്ടില്‍ രാഹുലിനും ജനപിന്തുണ വര്‍ദ്ധിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ട്

suji
യുപിയില്‍ മോദിയ്ക്കും തമിഴ്‌നാട്ടില്‍ രാഹുലിനും ജനപിന്തുണ വര്‍ദ്ധിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ട്

തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്രമോദിയുടെ ജനപിന്തുണ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്ന ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് ഇന്ത്യ ടുഡേ നടത്തിയ സര്‍വ്വേയിലാണ് നരേന്ദ്രമോദിയുടെ ജനപിന്തുണ വര്‍ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

അടുത്ത പ്രധാനമന്ത്രി ആരാകണമെന്ന ചോദ്യത്തില്‍ യുപിയില്‍ നരേന്ദ്രമോദിക്കാണ് മുന്‍തൂക്കം. ഇതോടൊപ്പം ജനപിന്തുണ വര്‍ധിച്ചതായും സര്‍വ്വേയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ അടുത്ത പ്രധാനമന്ത്രി ആരാകണമെന്ന ചോദ്യത്തിന് രാഹുല്‍ ഗാന്ധിക്കാണ് പിന്തുണ കൂടുതല്‍ ലഭിച്ചിരിക്കുന്നത്. യുപിയിലെ 55 ശതമാനം ജനങ്ങള്‍ മോദിക്കും 28 ശതമാനം ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്കുമാണ് പിന്തുണ നല്‍കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ 46 ശതമാനം രാഹുല്‍ ഗാന്ധിയെയും 35 ശതമാനം മോദിയെയുമാണ് പിന്തുണച്ചിരിക്കുന്നത്.

പുല്‍വാമ ഭീകാരാക്രമണത്തിനുശേഷമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളാണ് നരേന്ദ്രമോദിക്ക് അനുകൂലമായത്. പുല്‍വാമയ്ക്ക് ശേഷം 63 ശതമാനം ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായാണ് സര്‍വ്വേയോട് പ്രതികരിച്ചിരിക്കുന്നത്.
തൊഴിലില്ലാഴ്മ തന്നെയാണ് യുപിയിലെ ജനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ കാവേരി തര്‍ക്കമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന പ്രധാന വിഷയം. ഇവിടെയും തൊഴിലില്ലാഴ്മ രണ്ടാം സ്ഥാനത്തുണ്ട്. മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് സര്‍വ്വേ നടത്തിയത്.

 

Read more topics: up an tamil nadu ,survey report
English summary
up an tamil nadu survey report
topbanner

More News from this section

Subscribe by Email