Wednesday September 26th, 2018 - 5:10:am
topbanner

ഉന്നാവ പീഡനം ; പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചു ; ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

suji
ഉന്നാവ പീഡനം ; പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചു ; ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം

ന്യൂഡല്‍ഹി ; ഉന്നാവ് ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെനഗറിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ കുല്‍ദീപിന്റെ സഹായി ശശി സിങിന്റെ പേരുമുണ്ട്. ബലാത്സംഗം കൂടാതെ പോക്‌സോ നിയമപ്രകാരവും കുല്‍ദീപിനെതിരെ കേസുണ്ട്. അന്വേഷണ സംഘം സമര്‍പ്പിച്ച രണ്ടാമത്തെ കുറ്റപത്രമാണിത്.

ഉന്നാവ് ബലാത്സംഗവുമായി ബന്ധപ്പെട്ട കുല്‍ദീപിന്റെ സഹോദരന്‍ ജയദീപ് സിങ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ബലാത്സംഗം, കലാപമുണ്ടാക്കല്‍, കേസിലെ ഇരയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവം എന്നിവയാണ് സിബിഐ അന്വേഷിച്ചത്.

2017 ജൂലൈ നാലിനാണ് സംഭവം. ജോലി അഭ്യര്‍ത്ഥിച്ച് ബന്ധുവിനൊപ്പം എംഎല്‍എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ കുല്‍ദീപ് സിങ് ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് നീതി തേടി പെണ്‍കുട്ടിയും പിതാവും യു പി മുഖ്യമന്ത്രിയുടെ വീട്ടിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെ വാര്‍ത്തയായി.
പ്രതിഷേധം ശക്തമായതോടെ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷമാണ് കുല്‍ദീപിനെ അറസ്റ്റ് ചെയ്തത് .

English summary
unnao rape case bjp mla kuldeep singh sengar named in cbi charge sheet
topbanner

More News from this section

Subscribe by Email