Saturday September 22nd, 2018 - 7:02:am
topbanner

പ്രായപൂര്‍ത്തിയായാലും മകള്‍ക്ക് അച്ഛനില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാമെന്ന് ബോംബെ ഹൈക്കോടതി

suji
പ്രായപൂര്‍ത്തിയായാലും മകള്‍ക്ക് അച്ഛനില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാമെന്ന് ബോംബെ ഹൈക്കോടതി

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ്ക്ക് അച്ഛനില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാന്‍ അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. മാതാപിതാക്കള്‍ വിവാഹ മോചനം നേടുകയോ പിരിഞ്ഞു താമസിക്കുകയോ ആണെങ്കിലും അവിവാഹിതയായ മകള്‍ക്ക് അച്ഛനില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാമെന്ന് കോടതി.

പ്രായപൂര്‍ത്തിയായെങ്കിലും അവിവാഹിതയായ മകള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അച്ഛന്‍ ജീവനാംശം നല്‍കണമെന്നാവശ്യപ്പെട്ട് അമ്മ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

19 കാരിയായ മകള്‍ക്ക് വേണ്ടിയാണ് അമ്മ കോടതിയെ സമീപിച്ചത്. 1988 ലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹിതരായത്. 1997ല്‍ വേര്‍പിരിഞ്ഞു. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഇവര്‍ക്കുള്ളത്.

വിവാഹ മോചനത്തിന് ശേഷം കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായതുവരെ ജീവനാംശം ഏല്‍പ്പിച്ചു. എന്നാല്‍ മകള്‍ക്ക് 18 ആയതോടെ ജീവനാംശം നല്‍കുന്നത് അച്ഛന്‍ നിര്‍ത്തി. ഇതോടെയാണ് അമ്മ കോടതിയെ സമീപിച്ചത്. മകള്‍ക്ക് പഠനാവശ്യത്തിന് ആണ് അമ്മ കോടതിയെ സമീപിച്ചത്. ആദ്യം വിധി എതിരായിരുന്നെങ്കിലും പിന്നീട് അനുകൂല വിധി തേടിയെത്തുകയായിരുന്നു.

English summary
unmarried daughter who is above 18 can claim maintenance from father says court
topbanner

More News from this section

Subscribe by Email