Thursday September 20th, 2018 - 12:34:pm
topbanner
Breaking News

ഇന്ത്യയില്‍ നിരവധി ശൃംഖലകളുള്ള ഈ ഹോട്ടലില്‍ അവിവാഹിതര്‍ക്ക് മുറി പങ്കിടാം

NewsDesk
ഇന്ത്യയില്‍ നിരവധി ശൃംഖലകളുള്ള ഈ ഹോട്ടലില്‍ അവിവാഹിതര്‍ക്ക് മുറി പങ്കിടാം

ബെംഗലുരു: കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയിലെമ്പാടും ശംഖലകളുള്ള ഒയോ റൂംസ് ഹോട്ടലില്‍ അവിവാഹിതര്‍ക്ക് താമസിക്കാന്‍ സംവിധാനമൊരുക്കി. യുവതീയുവാക്കളെ ലക്ഷ്യമിട്ടാണ് ഹോട്ടലിന്റെ പുതിയ സംവിധാനം.

പ്രണയിനികളുമായി ഇവിടെ എത്തുന്നവരെ ആരും ചോദ്യം ചെയ്യില്ല. ഹോട്ടല്‍ റിസപ്ഷനില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്ന് കള്ളം പറയുകയും വേണ്ട. 18 നും 30 നും ഇടയില്‍ പ്രായക്കാരെയാണ് ഹോട്ടല്‍ ലക്ഷ്യമിടുന്നത്.

200 നഗരങ്ങളിലായി 70,000 മുറികളാണ് ഒയോ വാഗ്ദാനം ചെയ്യുന്നത്. ജാപ്പനീസ് ടെലികോം ആന്റ് ഇന്റര്‍നെറ്റ് ഭീമന്മാരായ സോഫ്റ്റ് ബാങ്കാണ് ആശയത്തിന് പിന്തുണ നല്‍കിയിട്ടുള്ളത്.

ഹോട്ടലിന്റെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മുറി ബുക്ക് ചെയ്യാം. പക്ഷേ തങ്ങളുടെ പ്രാദേശിക ഐഡന്റിറ്റി തെളിയിക്കുന്ന തെളിവുകളും പങ്കാളികള്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കിയിരിക്കണമെന്ന് മാത്രം.

നിലവില്‍ മെട്രോയിലും മുന്‍നിര വിനോദകേന്ദ്രങ്ങളിലുമായി 100 നഗരങ്ങളില്‍ പങ്കാളി സൗഹൃദ മുറികള്‍ അവതരിപ്പിച്ചിട്ടുള്ളവരാണ് ഇവര്‍. അവിവാഹിത അതിഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഒരു ഹോട്ടലുകളെയും ഇന്ത്യന്‍ നിയമം തടയുന്നില്ല എന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ പ്രവര്‍ത്തനം.

ശരണ്യ മോഹൻ അമ്മ ആയി: ഒരു നടിയ്ക്കും ഇത്തരത്തിലുള്ള അനുഭവം വന്നു കാണില്ല

വിവാഹമോചനം: പ്രിയദര്‍ശന്‍ കോടതിയില്‍ എത്തിയില്ല

Read more topics: couples, Oyo Rooms
English summary
Unmarried couples can book Oyo Rooms now
topbanner

More News from this section

Subscribe by Email