Wednesday September 19th, 2018 - 3:09:pm
topbanner
Breaking News

കെജ്രിവാളിന്റെ ഒമ്പത് ഉപദേശകരെ കേന്ദ്രം പുറത്താക്കി

ANJU NC
കെജ്രിവാളിന്റെ ഒമ്പത് ഉപദേശകരെ കേന്ദ്രം പുറത്താക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ ഒമ്പത് ഉപദേശകരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പുറത്താക്കി. ധനമന്ത്രാലയം ഈ നിയമങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേഷ്ടാവ് അതിഷി മാര്‍ലേനയടക്കമുള്ളവരുടെ നിയമനമാണ് തടഞ്ഞത്.

സ്‌കൂളുകളിലെ അധ്യാപന നിലവാരം ഉയര്‍ത്തുന്നതിനായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ വെറും ഒരു രൂപ വേതനത്തിലാണ് മര്‍ലീനയെ നിയമിച്ചിരുന്നതെന്ന് സിസോദിയ അറിയിച്ചു. ഈ നിയമനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉപദേശകരെ പുറത്താക്കി ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജാന്‍ കൂറുകാട്ടിയത്.

English summary
union home ministery sacked 9 advisors of delhi govt
topbanner

More News from this section

Subscribe by Email