Saturday August 18th, 2018 - 1:11:am
topbanner

കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ ; ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

suji
കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ ; ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

12 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമ ഭേദഗതി കൊണ്ടുവരുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി ക്രൂരമായ കൂട്ടമാനഭംഗത്തിന് ഇരയായി കൊലലപ്പെട്ട സംഭവത്തില്‍ രാജ്യത്താകെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രം ഈ തീരുമാനത്തിലെത്തിയത്. കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമം തടയല്‍ (പോക്‌സോ) നിയമം ഭേദഗതി ചെയ്തുകൊണ്ട് പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.

കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് അലോക് ശ്രീവാസ്തവ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലും സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമാന നിലപാട് സ്വീകരിച്ചിരുന്നു.

English summary
union cabinet approves ordinance for death penalty for rape of children
topbanner

More News from this section

Subscribe by Email