Monday November 19th, 2018 - 3:34:pm
topbanner

മല്ല്യ-ജെറ്റ്‌ലി കൂടിക്കാഴ്ച; സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് ബിജെപിക്ക് ട്രോള്‍; തള്ളാന്‍ കഴിയില്ല ഈ സത്യങ്ങള്‍

suji
മല്ല്യ-ജെറ്റ്‌ലി കൂടിക്കാഴ്ച; സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് ബിജെപിക്ക് ട്രോള്‍; തള്ളാന്‍ കഴിയില്ല ഈ സത്യങ്ങള്‍

 ദില്ലി: പാര്‍ലമെന്റിലെത്തി ധനകാര്യമന്ത്രി അരുണ്‍ ജെറ്റ്‌ലിയെ കണ്ടെന്ന മദ്യരാജാവ് വിജയ് മല്ല്യയുടെ പ്രസ്താവനയില്‍ കോണ്‍ഗ്രസും, ബിജെപിയും വടംവലി തുടരുകയാണ്. ഇതിനിടെയാണ് ബിജെപിക്ക് തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ തന്റെ ചിന്തകള്‍ പങ്കുവെച്ചത്. മല്ല്യയുടെ യാത്രാ പദ്ധതിയെക്കുറിച്ച് മന്ത്രിയെ അറിയിച്ചെന്ന കാര്യം ഇപ്പോള്‍ തള്ളിക്കളയാന്‍ കഴിയാത്ത വസ്തുതയാണെന്നാണ് സ്വാമി ട്വീറ്റ് ചെയ്തത്.

'ഇപ്പോള്‍ തള്ളാന്‍ കഴിയാത്ത രണ്ട് വസ്തുതകളാണുള്ളത്. 1. 2015 ഒക്ടോബര്‍ 24ന് ലുക്ക്ഔട്ട് നോട്ടീസില്‍ വെള്ളംചേര്‍ത്തു. ബ്ലോക്ക് മുതല്‍ റിപ്പോര്‍ട്ട് വരെയുള്ള ഒതുക്കി മല്ല്യക്ക് 54 ലഗേജുമായി യാത്ര ചെയ്യാന്‍ അവസരം. 2. മല്ല്യ പാര്‍ലമെന്റിന്റെ സെന്‍ഡ്രല്‍ ഹാളില്‍ വെച്ച് ലണ്ടനിലേക്ക് പോകുകയാണെന്ന് ധനകാര്യമന്ത്രിയോട് പറഞ്ഞു', സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.

ധനകാര്യ മന്ത്രാലയത്തില്‍ നിന്നും ഒരാളാണ് സിബിഐയുടെ ലുക്ക്ഔട്ട് നോട്ടീസില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശിച്ചതെന്ന് തനിക്ക് അറിവ് ലഭിച്ചതായി നേരത്തെ സ്വാമി ട്വീറ്റ് ചെയ്തിരുന്നു. രാജ്യം വിടുന്നതിന് മുന്‍പ് താന്‍ ജെറ്റ്‌ലിയെ കണ്ടെന്നാണ് മല്ല്യ ലണ്ടനില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ നടന്ന് പോകവെ രാജ്യസഭാ എംപിയെന്ന ആനുകൂല്യം ഉപയോഗിച്ച് അരികിലെത്തിയ മല്ല്യ ഓഫര്‍ സെറ്റില്‍മെന്റ് വെയ്ക്കുകയായിരുന്നുവെന്ന് അരുണ്‍ ജെറ്റ്‌ലി പ്രതികരിച്ചിരുന്നു. ഈ സംസാരം തുടരാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

 

English summary
undeniable fact that vijay mallya met arun jaitley says subramanian swamy
topbanner

More News from this section

Subscribe by Email