Sunday June 24th, 2018 - 4:31:pm
topbanner
Breaking News

സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നു

akhila
സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നു

ന്യൂഡല്‍ഹി: സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നു. ഇതു സംബന്ധിച്ച കരടു നിബന്ധനകള്‍ യുജിസി യോഗത്തില്‍ തീരുമാനിക്കും. നിബന്ധനകള്‍ അംഗീകരിച്ചാല്‍ ജൂലൈ മുതല്‍ ബിരുദം, ബിരുദാനന്തര ബിരുദം, പിജി ഡിപ്ലോമ എന്നീ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ സ്വീകരിക്കും. സര്‍ക്കാരിന്റെ SWAYAM പോര്‍ട്ടല്‍ മുഖേനയായിരിക്കും കോഴ്‌സ്. ഇപ്പോള്‍ ചില സ്വകാര്യ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ടെങ്കിലും അവയ്ക്ക് അംഗീകാരമില്ല.

അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവും നാഷനല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ (നാക്) സ്‌കോറും ഉള്ള സര്‍വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അനുമതി നല്‍കുന്നത്. ഓണ്‍ലൈന്‍ കോഴ്‌സ് തുടങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് നാലില്‍ 3.26 പോയിന്റ് നാക് സ്‌കോര്‍ ഉണ്ടായിരിക്കണം.

സ്ഥാപനങ്ങള്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക് (എന്‍ഐആര്‍എഫ്) അനുസരിച്ച് കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ രണ്ടു വട്ടമെങ്കിലും ആദ്യ നൂറില്‍ ഉള്‍പ്പെട്ടതാവണം. ഓപ്പണ്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സ് അനുവദിക്കില്ല. എന്‍ജിനീയറിങ്, മെഡിസിന്‍, ഡെന്റല്‍, ഫാര്‍മസി, നഴ്‌സിങ്, ആര്‍ക്കിടെക്ചര്‍, ഫിസിയോതെറപ്പി എന്നിവ ഒഴികെയുള്ള വിഷയങ്ങളാണ് ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ ഉണ്ടാവുക. റജിസ്‌ട്രേഷന്‍, പ്രവേശനം, ഫീ എന്നിവയെല്ലാം ഓണ്‍ലൈന്‍ ആയിരിക്കും.

Read more topics: online, graduate
English summary
ugc online graduate course

More News from this section

Subscribe by Email