Tuesday February 19th, 2019 - 6:45:am
topbanner

ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് രാഹുല്‍ഗാന്ധി ; സ്‌നേഹം ചര്‍ച്ചയാകുന്നു

suji
ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് രാഹുല്‍ഗാന്ധി ; സ്‌നേഹം ചര്‍ച്ചയാകുന്നു

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയ്ക്ക് ജന്മ ദിനാശംസ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. വെള്ളിയാഴ്ച രാവിലെയാണ് 58ാം ജന്മദിനം ആഘോഷിക്കുന്ന ഉദ്ധവ് താക്കറെയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് രാഹുല്‍ ട്വീറ്റ് ചെയ്തത്.

ഉദ്ധവ് താക്കറെജിയ്ക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ എല്ലാ ആശംസകളും നേരുന്നു. അദ്ദേഹത്തിന് എല്ലായ്‌പ്പോഴും ആയുരാരോഗ്യങ്ങളും സന്തോഷവും ഉണ്ടാവട്ടെ, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഉദ്ധവ് താക്കറെയ്ക്ക് രാജ്യത്തിനുള്ളില്‍ നിന്നും പുറത്തുനിന്നും നിരവധി പേര്‍ ജന്മദിനാശംസകള്‍ നേരാറുണ്ട്. ഇത്തവണ രാഹുല്‍ ട്വിറ്ററിലൂടെ ആശംസ അറിയിക്കുകയായിരുന്നെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ബിജെപിയുമായുള്ള ശിവസേനയുടെ അകല്‍ച്ച വാര്‍ത്തയായിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന് ശിവസേന ഇഷ്ടക്കേട് പ്രകടമാക്കി. കോണ്‍ഗ്രസ് ശിവസേനയുമായി അടുക്കുന്നുണ്ടോ എന്നാണ് രാഷ്ട്രീയ ലോകം നിരീക്ഷിക്കുന്നത് .

Viral News

English summary
uddhav thackeray gets birthday greetings from rahul
topbanner

More News from this section

Subscribe by Email