topbanner
Thursday October 19th, 2017 - 4:06:pm
topbanner

ഹെലികോപ്റ്റര്‍ ഇടപാട്; എസ്പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയതായി സിബിഐ

NewsDesk
ഹെലികോപ്റ്റര്‍ ഇടപാട്; എസ്പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയതായി സിബിഐ

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിയായ അഗസ്ത വെസ്റ്റ്‌ലന്‍ഡില്‍ നിന്നും മുന്‍ വ്യോമസേന മേധാവി എസ് പി ത്യാഗി 300 കോടി രൂപ കൈക്കൂലി വാങ്ങിയതായി സിബിഐ.

ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ത്യാഗിക്കെതിരായ ഈ പരാമര്‍ശമുള്ളത്. 3,727 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് എസ് പി ത്യാഗിയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഗൂഡാലോചനയില്‍ അന്നത്തെ എയര്‍ മാര്‍ഷല്‍ ജെ എസ് ഗുജറാളിനും പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇറ്റലിക്കാരായ ഇടനിലക്കാര്‍ ഗൈഡോ
ഹാഷ്‌കെ, കാല്‍ലോസ് ഗെറോസ, ക്രിസ്ത്യന്‍ മൈക്കേല്‍ എന്നിവരും ചില അഗസ്ത വെസ്റ്റ്ലാന്‍ഡ് ഉദ്യോഗസ്ഥരും കേസിലെ പ്രതികളാണ്.

എസ് പി ത്യാഗിയുടെ സഹോദരന്‍ സഞ്ജീവ് 2.28 കോടിയും കൈക്കൂലിയായി കൈപ്പറ്റിയതായും കുറ്റപത്രത്തിലുണ്ട്. ത്യാഗിയെ കൂടാതെ മറ്റു രണ്ടു സഹോദരങ്ങളായ സന്ദീപ്, രാജീവ് എന്നിവരടക്കം 13 പ്രതികള്‍കൂടിയുണ്ട്.

Read more topics: CBI, SP Tyagi, Agusta Westland, case
English summary
CBI nails SP Tyagi in Agusta Westland case, says he got 42 million euros as bribe
topbanner topbanner

More News from this section

Subscribe by Email