Sunday November 18th, 2018 - 5:53:pm
topbanner

വൃദ്ധയില്‍ നിന്നും കൈക്കൂലി വാങ്ങുന്ന പോലീസുകാരുടെ വീഡിയോ വൈറല്‍

NewsDesk
വൃദ്ധയില്‍ നിന്നും കൈക്കൂലി വാങ്ങുന്ന പോലീസുകാരുടെ വീഡിയോ വൈറല്‍

റാഞ്ചി: കൈക്കൂലിവാങ്ങുന്ന ജാര്‍ഖണ്ഡിലെ പോലീസുകാരുടെ വീഡിയോ വൈറലായി. രണ്ടുവീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ഒന്ന് ഒരു വൃദ്ധയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതും മറ്റൊന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ കൈക്കൂലി ആവശ്യപ്പെടുന്നതുമാണ്.

വനിതാ പോലീസ് ഇന്‍സ്‌പെക്ടറയ റിത ഉള്‍പ്പെടുന്ന പോലീസ് സംഘമാണ് വൃദ്ധയില്‍ നിന്നും കൈക്കൂലി വാങ്ങുന്നത്. സംഭവം കണ്ട വഴിയാത്രക്കാരനാണ് വീഡിയോ പകര്‍ത്തുകയും പുറത്തുവിടുകയും ചെയ്തത്.

മറ്റൊരു വീഡിയോയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ സുരേഷ് ഓജ 1400 രൂപ കൈക്കൂലിവാങ്ങുന്നതായി വ്യക്തമാക്കുന്നു. രണ്ടുവീഡിയോയും പുറത്തുവിന്നതോടെ സംഭവത്തിന്റെ നിജസ്ഥിതി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുരികയാണ്.

 

Read more topics: camera, video, Jharkhand, police, bribe
English summary
Caught on camera: Two viral videos of Jharkhand police taking bribe
topbanner

More News from this section

Subscribe by Email