Tuesday November 13th, 2018 - 2:26:am
topbanner

മഹാരാഷ്ട്രയില്‍ രണ്ട് എന്‍.സി.പി പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു

Jikku Joseph
മഹാരാഷ്ട്രയില്‍ രണ്ട് എന്‍.സി.പി പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ രണ്ട് എന്‍.സി.പി പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. യോഗേഷ് റാലെബത്ത്, അര്‍ജ്ജുന്‍ റാലെബത്ത് എന്നിവരാണ് വെടിയേറ്റു മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 6.45നാണ് സംഭവം.

ബൈക്കിലെത്തിയ രണ്ടംഗസംഘം ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. എട്ടു തവണ സംഘം വെടിയുതിര്‍ത്തു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണോ ഈ കൊലയ്ക്കു പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല. രണ്ട് ശിവസേന പ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചിട്ട് ഒരു മാസം തികയും മുന്‍പേയാണ് അടുത്ത രാഷ്ട്രീയ കൊലപാതകം.

English summary
two ncp workers shot dead in ahmednagar maharashtra
topbanner

More News from this section

Subscribe by Email